Latest News

മലര്‍ മിസും ജോര്‍ജ്ജിനെയും വീണ്ടും വരവേറ്റ് തമിഴകം; പ്രേമം വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ച് തമിഴ് നാട്ടില്‍ റി റിലീസിന് 

Malayalilife
മലര്‍ മിസും ജോര്‍ജ്ജിനെയും വീണ്ടും വരവേറ്റ് തമിഴകം; പ്രേമം വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ച് തമിഴ് നാട്ടില്‍ റി റിലീസിന് 

2015-ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം പ്രേമം തമിഴ്‌നാട്ടില്‍ റീറിലീസ് ചെയ്തു. നിവിന്‍ പോളി, സായ് പല്ലവി, മഡോണ സെബാസ്റ്റ്യന്‍, അനുപമ പരമേശ്വരന്‍ എന്നിവരെ അണിനിരത്തി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം സൗത്ത് ഇന്ത്യ ഒട്ടാകെ ട്രെന്‍ഡ്‌സെറ്ററായി മാറിയിരുന്നു. കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച ചിത്രം തമിഴ്‌നാട്ടില്‍ 200 ദിവസം ഓടിയിരുന്നു.

വാലന്റൈന്‍സ് ഡേയോട് അനുബന്ധിച്ചാണ് തമിഴ്‌നാട്ടില്‍ പ്രേമം റീറിലീസ് ചെയ്തിരിക്കുന്നത്. നിരവധി തിയേറ്ററുകളിലായി വന്‍ രീതിയിലാണ് ചിത്രം വീണ്ടും റിലീസ് ചെയ്തത്. കൊട്ടും പാട്ടും ആരവവുമായി ആഘോഷമായിട്ടാണ് പ്രേക്ഷകര്‍ ചിത്രത്തെ വരവേറ്റത്. തിയേറ്ററുകാരും വലിയ ആവേശത്തോടെയാണ് ചിത്രത്തെ സ്വീകരിച്ചത്. ഈ അടുത്ത കാലത്ത് തമിഴ്‌നാട്ടില്‍ നിരവധി പഴയകാല ചിത്രങ്ങള്‍ റീറിലീസ് ചെയ്യുകയും വിജയം കുറിക്കുകയും ചെയ്തിരുന്നു.                                

Read more topics: # പ്രേമം
premam rerelease TAMIL

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES