Latest News

ജ്വലറിക്ക് വേണ്ടിയുള്ള പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ പങ്ക് വച്ച് പ്രയാഗ; നടിയുടെ മേക്ക് ഓവര്‍ ചിത്രം കണ്ട് താരത്തിന് എന്ത് പറ്റിയെന്ന ചോദ്യവുമായി സോഷ്യല്‍മീഡിയ; കമന്റില്‍ വിമര്‍ശന പെരുമഴ

Malayalilife
ജ്വലറിക്ക് വേണ്ടിയുള്ള പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ പങ്ക് വച്ച് പ്രയാഗ; നടിയുടെ മേക്ക് ഓവര്‍ ചിത്രം കണ്ട് താരത്തിന് എന്ത് പറ്റിയെന്ന ചോദ്യവുമായി സോഷ്യല്‍മീഡിയ; കമന്റില്‍ വിമര്‍ശന പെരുമഴ

മലയാള സിനിമയിലെ പ്രിയ താരങ്ങളില്‍ ഒരാളാണ് പ്രയാഗ മാര്‍ട്ടിന്‍. സാഗര്‍ എലിയാസ് ജാക്കി റീ ലോഡഡ് എന്ന ചിത്രത്തില്‍ ചെറിയ വേഷം ചെയ്ത് വെള്ളിത്തിരയില്‍ എത്തിയ പ്രയാഗ ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. സമീപകാലത്ത് വ്യത്യസ്തമായ മേക്കോവറില്‍ എത്തുന്ന താരത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ ലോകത്ത് വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. അത്തരത്തില്‍ പ്രയാ?ഗ പങ്കുവച്ചൊരു ഫോട്ടോ കണ്ട് ഞെട്ടിയിരിക്കുകയാണ് ഏവരും. 

ഒറ്റ നോട്ടത്തില്‍ ഇത് പ്രയാ?ഗ ആണോന്ന ചോദ്യം ഉയര്‍ത്തുന്ന തരത്തിലുള്ളതാണ് മേക്കോവര്‍. ഒരു പ്രമുഖ ജ്വല്ലറിയ്ക്ക് വേണ്ടിയുള്ളതാണ് ഈ ഫോട്ടോ ഷൂട്ട്. ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ കമന്റുമായി നിരവധി പേരാണ് രം?ഗത്ത് എത്തിയത്. ട്രോള്‍- വിമര്‍ശന കമന്റുകള്‍ ഇക്കൂട്ടത്തില്‍ പെടുന്നുണ്ട്. മലയാളത്തിലെ ഉര്‍ഫി ജാവേദ് ആകുമോ പ്രയാ?ഗ എന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. 

തന്റേതായ ശൈലിയിലും സ്‌റ്റൈലിലും പൊതു വേദിയില്‍ എത്താറുള്ള പ്രയാഗയ്ക്ക് പലപ്പോഴും വിമര്‍ശനങ്ങള്‍ ഉയാറുണ്ട്. പ്രത്യേകിച്ച് വസ്ത്ര ധാരണത്തിന്റെ പേരില്‍. ഇവയ്ക്ക് അടുത്തിടെ പ്രയാഗ നല്‍കിയ മറുപടി ഏറെ ശ്രദ്ധനേടിയിരുന്നു. 'വേറെ ആളുകളുടെ ഇഷ്ടത്തിനാണോ ഞാന്‍ ജീവിക്കേണ്ടത്, അതോ എന്റെ ഇഷ്ടത്തിനാണോ', പ്രയാഗ ചോദിച്ചു. ഒരു മലയാളി നടി എന്നുള്ള നിലയ്ക്ക് ആണ് കമന്റ് എന്ന് ചോദ്യകര്‍ത്താവ് ആവര്‍ത്തിച്ചു.

'ബ്രോ.മലയാളം നടി എന്നുള്ള നിലയ്ക്ക് ഞാന്‍ എപ്പോഴും അടച്ച് പൂട്ടി കെട്ടിയുള്ള ഉടുപ്പ് ഇടണമെന്നാണോ പറയുന്നത്?', പ്രയാഗ വീണ്ടും ചോദിച്ചു. അങ്ങനെയാണ് കമന്റ്‌സ് എന്നു പറഞ്ഞയാളോട് അത് കമന്റ് ഇട്ടവരോട് ചോദിക്കൂ എന്നായിരുന്നു പ്രയാഗയുടെ മറുപടി. 'നെഗറ്റിവിറ്റി പരത്തുന്നവരോട് ചോദിക്കൂ. ഞാനല്ലല്ലോ ചെയ്യുന്നത്. ഞാന്‍ എങ്ങനെയാണ് അതിന് ഉത്തരം പറയേണ്ടത്?', എന്ന് പ്രയാഗ നിലപാട് വ്യക്തമാക്കിയിരുന്നു. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Miss Martin (@prayagamartin)

prayaga martin new photoshoot

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക