ഒരു മലയാള ചലച്ചിത്രനടനാണ് പ്രശാന്ത് അലക്സാണ്ടർ. 2002 മുതൽ സജീവമായി ഇദ്ദേഹം ചലചിത്ര രംഗത്തുണ്ട്. 1979 നവംബർ 2 -ന് റവ. കെ. പി. അലക്ഷാണ്ടർ, ലീലാമ്മ ദമ്പതികളുടെ മകനായി പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ ജനിച്ചു. തിരുവല്ലയിലെ മാർത്തോമ കോളേജിലും തുടർന്ന് കൊടൈക്കനാൽ ക്രിസ്ത്യൻ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. മീഡിയ കമ്മ്യൂണിക്കേഷൻ ആന്റ് മാനേജ്മെന്റിൽ നേടിയ മാസ്റ്റർ ഡിഗ്രിക്ക് ഇദ്ദേഹത്തിനു രണ്ടാം റാങ്ക് ലഭിച്ചിരുന്നു. തിരുവല്ല മാർത്തോമ കോളേജിൽ പ്രൊഫസറായി ജോലി ചെയ്യുന്ന ഷീബയാണു ഭാര്യ. രക്ഷിത്, മന്നവ് എന്നിവരാണ് മക്കൾ.
മമ്മൂക്കയ്‌ക്കൊപ്പമുള്ള അനുഭവം താരം പങ്കുവച്ചിരുന്നു. മമ്മൂക്കയെ കുറിച്ച് പറയുകയാണെങ്കില്‍ ജീവിതത്തില്‍ ഒരിക്കലും അഭിനയിക്കാന്‍ അറിയാത്ത ആളാണ് അദ്ദേഹമെന്ന് പ്രശാന്ത് പറയുന്നു. മമ്മൂക്കയുടെ കൂടെ എല്ലാക്കാലത്തും അഭിനയിക്കുന്നത് ഭയങ്കര ആവേശം നല്‍കുന്നതും സന്തോഷം നല്‍കുന്നതുമായ ഒരു അനുഭവമാണ്. മധുരരാജയില്‍ ആണ് എനിക്ക് എറ്റവും കൂടുതല്‍ സ്‌ക്രീന്‍ സ്‌പേസ് മമ്മൂക്കയുമായി പങ്കിടാന്‍ കഴിഞ്ഞത്. മമ്മൂക്കയെ കുറിച്ച് പറയുകയാണെങ്കില്‍ ജീവിതത്തില്‍ ഒരിക്കലും അഭിനയിക്കാന്‍ അറിയാത്ത ആളാണ് മമ്മൂക്ക. മമ്മൂക്കയ്ക്ക് ഉളളില്‍ തോന്നുന്നത് എന്താണോ അത് പറയും. എന്ത് തോന്നുന്നോ അതുപോലെ പെരുമാറും. അതുപോലെ ചെയ്യുന്ന കാര്യവും അത് ഇടംകൈ ചെയ്യുമ്പോള്‍ വലംകൈ അറിയാതെ നോക്കുകയും ചെയ്യും മമ്മൂക്ക. അതാണ് ഇത്രയും കാലം മമ്മൂക്ക നീരീക്ഷിക്കുമ്പോള്‍ എനിക്ക് മനസിലായ കാര്യം എന്നാണ് അദ്ദേഹം പറയുന്നത്.
മമ്മൂട്ടിക്കൊപ്പം മധുരരാജയില്‍ പ്രധാന റോളില്‍ എത്തിയ താരമാണ് പ്രശാന്ത് അലക്‌സാണ്ടര്‍. മിനിസ്‌ക്രീന്‍ അവതാരകനായി തുടക്കമിട്ട നടന്‍ ഇപ്പോള്‍ ക്യാരക്ടര്‍ റോളുകളിലൂടെ മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. എറ്റവുമൊടുവിലായി ഓപ്പറേഷന്‍ ജാവ, അനുഗ്രഹീതന്‍ ആന്റണി തുടങ്ങിയ സിനിമകളാണ് പ്രശാന്ത് അലക്‌സാണ്ടറിന്‌റെതായി പുറത്തിറങ്ങിയത്.