Latest News

100 മില്ല്യണ്‍ വ്യൂസ് കടന്ന് സലാര്‍ ടീസര്‍; പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞു ഹോംബലെ ഫിലിംസ് 

Malayalilife
 100 മില്ല്യണ്‍ വ്യൂസ് കടന്ന് സലാര്‍ ടീസര്‍; പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞു ഹോംബലെ ഫിലിംസ് 

ന്ത്യന്‍ സിനിമ വൈദഗ്ധ്യത്തിന്റെ പ്രതീകമായി മാറിയ സലാര്‍ സൃഷ്ടിച്ച വിപ്ലവത്തിന്റെ അവിഭാജ്യ ഘടകമായി മാറിയതിനു നിങ്ങളില്‍  നിന്നും ഞങ്ങള്‍ക്കേവര്‍ക്കും ലഭിച്ച  സ്നേഹത്തിനും പിന്തുണയ്ക്കും ഞങ്ങള്‍ വളരെയധികം നന്ദിയുള്ളവരാണ്. സലാര്‍ ടീസര്‍ 100 മില്ല്യണ്‍ വ്യൂസ് തികച്ചു മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നതിനു ഞങ്ങളുടെ ഓരോ വലിയ ആരാധകര്‍ക്കും കാഴ്ചക്കാര്‍ക്കും സലാര്‍ ടീമിന്റെ ഭാഗത്തു നിന്ന് വലിയൊരു കൈയ്യടി! നിങ്ങളുടെ ഈ  പിന്തുണയാണ് ഞങ്ങളുടെ ആവേശം കൂട്ടുന്നതും അസാധാരണമായ ഒരു ദൃശ്യമികവ് നിങ്ങള്‍ക്കായി ഒരുക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നതും.

ഇപ്പോള്‍ തന്നെ നിങ്ങളുടെ കലണ്ടറില്‍ അടയാളപ്പെടുത്തി വയ്ക്കുക ആഗസ്റ്റ് അവസാനത്തോടെ ഇന്ത്യന്‍ സിനിമയുടെ മാസ്മരികത്വം പ്രദര്‍ശിപ്പിക്കുന്ന, നിങ്ങള്‍ ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ ഇതിഹാസമായേക്കാവുന്ന സലാറിന്റെ ട്രെയിലര്‍ പുറത്തിറക്കാന്‍ ഞങ്ങള്‍ തയ്യാറെടുക്കുന്നു. ഒരു അവിസ്മരണീയമായ കാഴ്ചക്കായി നിങ്ങള്‍ തയ്യാറെടുക്കുക . കൂടുതല്‍ വാര്‍ത്തകള്‍ക്കായി കാത്തിരിക്കുക, പ്രൗഢഗംഭീരമായ കാഴ്ചക്ക് സാക്ഷ്യം വഹിക്കാന്‍ തയ്യാറാവുക . ഇന്ത്യന്‍ സിനിമയുടെ പ്രൗഢി ഉയര്‍ത്തി ചരിത്രം സൃഷ്ടിക്കാന്‍  ആയിട്ടുള്ള ഈ യാത്രയില്‍ നമുക്ക് ഒന്നിച്ചു മുന്നേറാം

Read more topics: # സലാര്‍
prabhas prashanth reel salar

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES