മലയാളചലച്ചിത്ര അഭിനേത്രിയും ഫാഷൻ ഡിസൈനർ, ടെലിവിഷൻ, ടോക്ക് ഷോ അവതാരകയുമാണ് പൂർണ്ണിമ മോഹൻ ഇന്ദ്രജിത്ത്. മേഘമൽഹാർ എന്ന ചിത്രത്തിൽ മികച്ച സഹനടിക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. വർണ്ണക്കാഴ്ചകളാണ് ആദ്യം അഭിനയിച്ച ചിത്രം. മലയാളത്തിലെ പ്രസിദ്ധ നടൻ ഇന്ദ്രജിത്തിനെയാണ് ആണ് പൂർണ്ണിമ വിവാഹം ചെയ്തത്. ഒരു തെന്നിന്ത്യൻ ചലച്ചിത്രനടനാണ് ഇന്ദ്രജിത്ത്. അന്തരിച്ച മലയാളചലച്ചിത്രനടൻ സുകുമാരന്റെയും മല്ലികയുടെയും മകൻ. നടൻ പൃഥ്വിരാജിന്റെ സഹോദരനാണ്. പൂർണിമാ മോഹനാണ് ഇദേഹത്തിന്റെ ഭാര്യ. ഇദ്ദേഹത്തിന്റെ സ്വദേശം തിരുവനന്തപുരമാണ്. ഇരുവർക്കും രണ്ടു പെൺ കുട്ടികളാണ് ഉള്ളത്.
ഇവർ നാലുപേരും സോഷ്യൽ മീഡിയയിൽ നല്ല സജീവമാണ്. ഇന്നലെ ഈസ്റ്റർ ദിനത്തിൽ പൂർണിമ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ വൈറൽ. പ്രിയതമനുമായുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഇരുവരും കറുത്ത വാസ്ത്രങ്ങൾ അണിഞ്ഞാണ് എത്തിയിരിക്കുന്നത്. എല്ലാവര്ക്കും ഈസ്റ്റർ ആശംസിച്ചാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. പൂർണിമ ഇന്ദ്രജിത്ത് മലയാളി സിനിമാ പ്രേമികളുടെ പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയ സാവിയായ പൂർണിമ നിരന്തരം പങ്കുവെക്കുന്ന എല്ലാ വിശേഷങ്ങളും ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ബ്ലാക്ക് ആൻ്റ് വൈറ്റിൽ തിളങ്ങി അധീവ സുന്ദരിയായിരിക്കുന്നല്ലോ എന്നാണ് ആരാധകരുടെ കമ്മെന്റുകൾ. നിരവധി താരങ്ങളും കംമെന്റും ആശംസകളുമായി എത്തിയിട്ടുണ്ടായിരിന്നു. എല്ലാവർക്കും താരം നന്ദിയും അറിയിച്ചിട്ടുമുണ്ട്.
ഫാഷൻ ഡിസൈനിങ്ങിൽ പഠനം പൂർത്തിയാക്കി ഇപ്പോൾ പ്രാണ എന്ന ഫാഷൻ ഡിസൈനിങ് സ്ഥാപനം നടത്തുന്നു. മാതൃഭൂമിയുടെ പ്രസിദ്ദീകരണമായ ചിത്രഭൂമിയിൽ ഇൻ സ്റ്റൈൽ എന്ന പംക്തി കൈകാര്യം ചെയ്യുന്നതും പൂർണ്ണിമയാണ്. ചെറുപ്പത്തിലേ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കഥകളിപ്പാട്ട്, വീണ എന്നിവ അഭ്യസിച്ചു. മോഹിനിയാട്ടത്തിന് നാച്ചുറൽ ടാലന്റ് സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്. വർണ്ണക്കാഴ്ച, രണ്ടാം ഭാവം, വല്യേട്ടൻ, മേഘമൽഹാർ, ഡാനി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ടെലിവിഷനിൽ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.