Latest News

വിവാഹം കഴിഞ്ഞുവെന്ന് വെളിപ്പെടുത്തി പൂജ ബത്ര;ഇനിയുള്ള എന്റെ ജീവിതം നവാബിനൊപ്പം; ആരാധകരുടെ സംശയം തീര്‍ത്ത് താരത്തിന്റെ വിവാഹ വാര്‍ത്ത

Malayalilife
വിവാഹം കഴിഞ്ഞുവെന്ന് വെളിപ്പെടുത്തി പൂജ ബത്ര;ഇനിയുള്ള എന്റെ ജീവിതം നവാബിനൊപ്പം; ആരാധകരുടെ സംശയം തീര്‍ത്ത് താരത്തിന്റെ വിവാഹ വാര്‍ത്ത


ചുരുക്കം സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് പൂജ ബത്ര. മോഹന്‍ലാല്‍ നായകനായെത്തിയ ചന്ദ്രലേഖയിലൂടെയാണ് പൂജയെ മലയാളി പ്രേക്ഷകര്‍ ആദ്യമായി കാണുന്നത്. പിന്നീട് കുറച്ച് സിനിമകളില്‍ കൂടി മുഖം കാണിച്ച ശേഷം പൂജയെ മലയാള സിനിമകളില്‍ കാണാതെയായി. തുടര്‍ന്ന് ബോളിവുഡില്‍ ശ്രദ്ധ കേന്ദ്രീകരിച്ച നടി വിവാഹ ശേഷം അഭിനയം ഉപേക്ഷിക്കുകയായിരുന്നു. കുറെ നാളുകള്‍ പൂജയെക്കുറിച്ച്  അറിവൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ പുതിയ പ്രണയവും വിവാഹ ഉടന്‍ ഉണ്ടാകുമെന്നെല്ലാമുള്ള പ്രചരണങ്ങളും താരത്തെ വീണ്ടും സമൂഹമാധ്യമങ്ങളില്‍ നിറച്ചു. എന്നാലിപ്പോള്‍ തന്റെ വിവാഹം കഴിഞ്ഞുവെന്ന് വെളിപ്പെടുത്തി പുജ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. 

അടുത്ത കുടുംബാംഗങ്ങളുടെയും സ്നേഹിതരുടെയും സാന്നിധ്യത്തില്‍ ഞങ്ങള്‍ ഒന്നായി. എല്ലാവരും ചോദിക്കുന്നുണ്ടായിരുന്നു ഇനിയും എന്തിനാണ് വിവാഹം വൈകിപ്പിക്കുന്നത് എന്ന്. എന്നാല്‍ ഇനിയുള്ള ജീവിതം ഞാന്‍ ചെലവഴിക്കേണ്ടത് നവാബിനൊപ്പമാണ് എന്ന് തോന്നിയപ്പോഴാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകള്‍ പൂര്‍ത്തിയായെന്നും ഈ ആഴ്ച വിവാഹം രജിസ്റ്റര്‍ ചെയ്യുമെന്നും പൂജ പറഞ്ഞു. 
ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് പൂജ വിവാഹക്കാര്യം വെളിപ്പെടുത്തിയത്. 

ബോളിവുഡ് താരം നവാബ് ഷായെയാണ് പൂജ വിവാഹം ചെയ്തിരിക്കുന്നത്. ചുരുക്കം ചില സിനിമകളിലൂടെ നവാബും മലയാള സിനിമയില്‍ മുഖം കണിച്ചിട്ടുണ്ട്. 

Read more topics: # pooja batra,# nawwab shah,# marriage
pooja batra marriage -nawwab shah

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES