തെലുങ്ക് സിനിമ രംഗത്തെ സൂപ്പര്‍താരമാണ് പവന്‍ കല്ല്യാണ്‍. മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ സഹോദരന്‍ എന്നതിനപ്പുറം സ്വന്തമായി ഒരു ഫാന്‍ബേസ് ഉണ്ടാക്കിയ താരമാണ് പവന്‍ കല്ല്യാണ്‍. 2024 അന്ധ്രപ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് രാഷ്ട്രീയ രംഗത്ത് ശക്തമായ സാന്നിധ്യമാണ് ഇപ്പോള്‍ പവന്‍ കല്ല്യാണ്‍
ജനസേന പാര്‍ട്ടി എന്ന പേരില്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ച് ഇപ്പോള്‍ സംസ്ഥാന പര്യടനത്തിലാണ് താരം. 2024 അന്ധ്രപ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ആണ് സംസ്ഥാന പര്യടനം.പര്യടനത്തിന്റെ ഭാഗമായി പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുന്നതിന് ഇടയില്‍ താന്‍ എന്ത് കൊണ്ട് രാഷ്ട്രീയത്തിലേക്ക് വന്നു എന്ന് പറയുകയാണ് പവന്‍ കല്യാണ്‍.
ഏലൂരില്‍ നടന്ന ചടങ്ങില്‍ പവന്‍ കല്യാണ്‍ സംസാരിച്ച പ്രസംഗം വൈറലായിരിക്കുകയാണ്.'രാജ്യത്തെ പ്രധാനപ്പെട്ടത് നടന്മാരില്‍ ഒരാളാണ് ഞാന്‍. പക്ഷെ മറ്റ് മുന്നിര നടന്മാരുമായി ഞാന്‍ മത്സരിക്കാറില്ല.
എന്നിട്ടും ഒരു വര്‍ഷത്തില്‍ ഏകദേശം 200 ദിവസം ജോലി ചെയ്യുകയും ഏകദേശം 400 കോടി സമ്പാദിക്കുകയും ചെയ്യുന്നു. അതിനാല്‍ ഞാന്‍ ശ്രമിച്ചാല്‍ എനിക്ക് 1000-1500 കോടി രൂപ എളുപ്പത്തില്‍ സമ്പാദിക്കാം. അതിനുള്ള ശേഷി എനിക്കുണ്ട്.
പക്ഷെ ആന്ധ്രാപ്രദേശിലെ ജനങ്ങളുടെ ക്ഷേമത്തിലാണ് എനിക്ക് കൂടുതല്‍ താല്‍പ്പര്യം. അതിനാല്‍ ഞാന്‍ ബാക്കി കാര്യങ്ങള്‍ മറക്കുന്നു'-എന്നാണ് രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനെ കുറിച്ച് പവന്‍ കല്ല്യാണ്‍ പറഞ്ഞത്.
താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പ്രജാ രാജ്യം പാര്‍ട്ടിയിലൂടെയാണ് പവന്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 2011 ഈ പാര്‍ട്ടി കോണ്‍ഗ്രസുമായി ലയിച്ചപ്പോള്‍ 2014ല്‍ പവന്‍ ജനസേന പാര്‍ട്ടി ആരംഭിക്കുകയായിരുന്നു.