Latest News

'അല്പമൊക്കെ സന്തോഷവും, കുറച്ചൊക്കെ സമാധാനവും, അല്പനേരത്തേക്കെ ഉള്ളുവെന്നറിയാം...'; കംപ്ലീറ്റ് എന്റര്‍ടൈനറാകാന്‍ 'പരാക്രമം'; ചിത്രത്തിന്റെ ടീസര്‍ പുറത്ത്

Malayalilife
 'അല്പമൊക്കെ സന്തോഷവും, കുറച്ചൊക്കെ സമാധാനവും, അല്പനേരത്തേക്കെ ഉള്ളുവെന്നറിയാം...'; കംപ്ലീറ്റ് എന്റര്‍ടൈനറാകാന്‍ 'പരാക്രമം'; ചിത്രത്തിന്റെ ടീസര്‍ പുറത്ത്

ക്യാമ്പസ് പ്രണയവും, തമാശയും, ആക്ഷനും ഒക്കെയുള്ള നിരവധി തട്ടുപൊളിപ്പന്‍ ചിത്രങ്ങള്‍ മലയാളത്തിലുണ്ട്. നവാഗതനായ അര്‍ജ്ജുന്‍ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് തീയേറ്ററുകളില്‍ വരാനിരിക്കുന്ന ചിത്രമായ 'പരാക്രമം' അത്തരത്തില്‍ ഒന്നാണ്. 'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹന്‍, സോണ ഒലിക്കല്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. മില്ലേന്നിയല്‍ ഫിലിംസാണ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ 'വാഴ'ഫെയിം സിജു സണ്ണി, ജോമോന്‍ ജ്യോതിര്‍, അമിത് മോഹന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. നവംബര്‍ അവസാനം പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. 

രഞ്ജി പണിക്കര്‍, സംഗീത മാധവന്‍, ജിയോ ബേബി, സച്ചിന്‍ ലാല്‍ ഡികിരണ്‍ പ്രഭാകരന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാലു കെ തോമസ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് കിരണ്‍ ദാസാണ്. അനൂപ് നിരിച്ചന്‍ ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സുഹൈല്‍ എം കോയയാണ് ഗാനരചന. 

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ദിലീപ് നാഥ്, മേക്കപ്പ് മുഹമ്മദ് അനീസ്, കോസ്റ്റ്യൂംസ് ഇര്‍ഷാദ് ചെറുകുന്ന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഷെല്ലി ശ്രീസ്, സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ, ആക്ഷന്‍ ഫീനിക്സ് പ്രഭു, പി സി സ്റ്റണ്ട്‌സ്, അഷ്‌റഫ് ഗുരുക്കള്‍, കൊറിയോഗ്രാഫി ശ്രീജിത്ത് ശിവാനന്ദന്‍, അരുണ്‍ നന്ദകുമാര്‍, ഓഡിയോഗ്രാഫി ജിതിന്‍ ജോസഫ്, കളറിസ്റ്റ് ശ്രീക് വാരിയര്‍, ഡിഐ പോയറ്റിക്, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ് വിപിന്‍ കുമാര്‍, പ്രൊമോഷന്‍സ്‌


 

Read more topics: # 'പരാക്രമം'
parakramam movie teaser out

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES