കെ.കെ സുധാകരന്റെ നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം എന്ന നേവലിനെ അതിമനോഹരമായി ദൃശ്യവത്ക്കരിച്ച പത്മരാജന്‍ സിനിമയാണ്' നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍' 1986 ല്‍ ഇറങ്ങിയ ഈ ചിത്രം ഏക്കാലത്തെയും മികച്ച മോഹന്‍ലാല്‍ ചിത്രങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. ശക്തമായ കഥാപാത്രങ്ങളായെത്തിയ സോഫിയും സോളമനും ഇപ്പോഴും പ്രേക്ഷക മനസില്‍ ഉണ്ട്.
മോഹന്‍ലാല്‍, ശാരി, തിലകന്‍, വിനീത്, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവര്‍ വേഷമിട്ട ചിത്രത്തില്‍ നിന്നുള്ള ഒരു ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.പത്മരാജന്റെ മകന്‍ ആയ അനന്തപത്മനാഭന്‍ ആണ് സിനിമയുമായി ബന്ധപ്പെട്ട് ഇതുവരെയും പുറത്തു വന്നിട്ടില്ലാത്ത ഒരു ചിത്രം തന്റെ പേജിലൂടെ പങ്കുവെച്ചത. സിനിമയുടെ ലൊക്കേഷനില്‍ നായകന്‍ മോഹന്‍ലാല്‍, വളര്‍ത്തുനായയുമായി നില്‍ക്കുന്ന ഒരു ചിത്രമാണ് അനന്തപത്മനാഭന്‍ തന്റെ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്.
ശരിക്കും തീപ്പൊരി! അതാണ് ലാല്‍' നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ മോഹന്‍ലാലിന്റെ ഇതുവരെ പുറത്തുവരാത്ത ചിത്രം' എന്ന തലക്കെട്ടോടു കൂടിയാണ് അനന്തപത്മനാഭന്‍ ചിത്രം ഷെയര്‍ ചെയ്തത്. യുവത്വം തുളുമ്പുന്ന മോഹന്‍ലാലിന്റെ ഏറ്റവും പുതിയ 'പഴയ' ചിത്രം ഇതിനോടകം തന്നെ വൈറല്‍ ആയികഴിഞ്ഞു. 'ആരും കണ്ടിട്ടില്ലാത്തത് കൊണ്ട് ഒരു വാട്ടര്‍മാര്‍ക്ക് വെച്ചു ഇട്ടാല്‍ മതിയായിരുന്നു..' എന്നായിരുന്നു ചിത്രത്തിന് താഴെ വന്ന ഒരു കമന്റ്. അതേസമയം തന്നെ സിനിമയിലെ പവിഴം പോല്‍ എന്ന ഗാനരംഗത്തില്‍ ഈ കോസ്ട്യുമില്‍ മോഹന്‍ലാല്‍ വരുന്നില്ലേ' എന്നും ആരാധകര്‍ സംശയം പ്രകടിപ്പിക്കുന്നു.