Latest News

ഇടവേളയ്ക്ക് ശേഷം 'ഓളു'മായി ഷാജി എന്‍ കരുണ്‍; വ്യത്യസ്ഥ പ്രണയവുമായി ഷെയിന്‍ നിഗവും; ഓള് ടീസര്‍ പുറത്തിറങ്ങി 

Malayalilife
ഇടവേളയ്ക്ക് ശേഷം 'ഓളു'മായി ഷാജി എന്‍ കരുണ്‍; വ്യത്യസ്ഥ പ്രണയവുമായി ഷെയിന്‍ നിഗവും; ഓള് ടീസര്‍ പുറത്തിറങ്ങി 

ഇടവേളയ്ക്ക് ശേഷം ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓള്. കടലും കായലും കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ യുവതാരം ഷെയ്‌ന് നിഗവും എസ്തറുമാണ് കഥാപാത്രങ്ങളായി എത്തുന്നത്. കടലിന്റെ അടിയില്‍ ജീവിക്കുന്ന ജലകന്യകയെ പോലെയാണ് ചിത്രത്തില്‍ എസ്തര്‍ പ്രത്യക്ഷപ്പെടുന്നത്.

വേറിട്ട് നില്‍ക്കുന്ന പ്രമേയവുമായിട്ടാണ് ചിത്രം എത്തുന്നത്. ചിത്രത്തില്‍ രണ്ടു പ്രണയങ്ങളുമായി ഷെയിന്‍ നിഗവും എത്തുന്നു.പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് ബലാത്സംഗത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ ജീവിതവും പ്രണയവുമാണ് ചിത്രം പറയുന്നത്. മലയാള സിനിമയില്‍ ഇന്നേവരെ കാണാത്ത ഒരു വ്യത്യസതമായ അവതരണമാണ് സംവിധായകന്‍ ചിത്രത്തില്‍ സ്വീകരിച്ചിരിക്കുന്നത്.

കാദംബരി ശിവായ, കനി സുകൃതി, കാഞ്ചന, ശ്രീകുമാര്‍, എസ് ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ടി ഡി രാമകൃഷ്ണനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എം.ജെ രാധാകൃഷ്ണന്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് ഐസക്ക് തോമസാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. എ വി എ പ്രൊഡക്ഷന്റെ ബാനറില്‍ അനൂപാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

Read more topics: # oolu movie teaser
oolu movie teaser

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES