ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രജനീകാന്ത് ചിത്രം ജയിലറിന് വമ്പന്‍ വരവേല്പ്പാണ് എവിടെയും ലഭിക്കുന്നത്. തിയേറ്ററുകള്‍ ഇളക്കിമറിച്ച് ചിത്രം കുതിക്കുകയാണ്. നെല്‍സണ്‍ ദിലീപ്കുമാറിന്റെ തിരിച്ചുവരവ് അറിയിക്കുന്ന ചിത്രമാണ് ജയിലറെന്നും രജനീകാന്തും മോഹന്‍ലാലും വില്ലന്‍ വേഷം ചെയ്ത വിനായകനും ഗംഭീര പ്രകടനം കാഴ്ചവച്ചുവെന്നുമാണ് സിനിമ കണ്ടവര്‍ ഒന്നടങ്കം പറയുന്നത്.
ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. നെല്‍സണ്‍ എന്ന ഡയറക്ടറുടെ ഗംഭീര തിരിച്ചുവരവ് കാണിച്ചുതരുന്ന സിനിമയാണ് ജയിലറെന്നാണ് ഒമര്‍ ലുലുവും കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ജയിലര്‍
നെല്‍സണ്‍ എന്ന ഡയറക്ട്‌റുടെ ഗംഭീര തിരിച്ചുവരവ്വ്.
രജനി അണ്ണന്റെ സ്വാഗ് ഒന്നു പറയാനില്ല
പിന്നെ ലാലേട്ടന്‍ ശിവരാജ് കുമാര്‍
വിനായകന്‍ കിട്ടിയ വേഷം നല്ലവണ്ണം ചെയ്തുവെങ്കിലും, ആദ്യം പ്‌ളാന്‍ ചെയ്ത പോലെ വിനായകന് പകരം മമ്മുക്ക വില്ലനായി വന്നിരുന്നുവെങ്കില്‍ പടത്തിന് ഒരു ഡബിള്‍ ഇംമ്പാക്ക്റ്റ് കിട്ടിയേനെ. അങ്ങനെയാണെങ്കില്‍ മിനിമം ഒരു 500 കോടി എങ്കിലും ബോക്സ് ഓഫീസ് കളക്ഷന്‍ വന്നേനെ.
എന്നാണ് ഒമര്‍ ലുലു കുറിച്ചത്.
ജയിലറിന്റെ ഓഡിയോ ലോഞ്ചിനിടെ ആയിരുന്നു ചിത്രത്തില്‍ വില്ലനാകാന്‍ ആദ്യം നിശ്ചയിച്ചിരുന്നത് മമ്മൂട്ടിയെ ആണെന്ന് പ്രചരിച്ചിരുന്നത്. ആദ്യം വലിയൊരു സ്റ്റാറിനെയാണ് വില്ലനായി തീരുമാനിച്ചിരുന്നത്. എന്നാല്‍ ഫൈറ്റ് സീനൊക്കെ ഉണ്ട്. അദ്ദേഹത്തെ അടിക്കാന്‍ തനിക്ക് സാധിക്കില്ല എന്ന ചിന്തയില്‍ ആ തീരുമാനം മാറ്റിയെന്നാണ് രജനികാന്ത് പറഞ്ഞിരുന്നത്. രജനികാന്ത് സംസാരിക്കുമ്പോള്‍, നെല്‍സണ്‍ അടുത്തിരുന്ന ആളോട് മമ്മൂട്ടി എന്ന് പറയുന്ന വീഡിയോയും വൈറലായിരുന്നു.