Latest News

അവസരം ചോദിച്ച് പോയ അനീഷ് ജി മേനോനെ ചീത്ത വിളിച്ച സംവിധായകന്‍ ഞാനല്ല; ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍; ഒമര്‍ ലുലുവിന് നേരെ 

Malayalilife
അവസരം ചോദിച്ച് പോയ അനീഷ് ജി മേനോനെ ചീത്ത വിളിച്ച സംവിധായകന്‍ ഞാനല്ല; ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍; ഒമര്‍ ലുലുവിന് നേരെ 

നടന്‍ അനീഷ് ജി മേനോന്‍ കഴിഞ്ഞ ദിവസം നല്‍കിയൊരു അഭിമുഖം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. സിനിമാ ജീവിതത്തിലെ ഇതുവരെയുള്ള അനുഭവങ്ങള്‍ വിവരിക്കുന്നതിടെ അപമാനിക്കപ്പെട്ട ചില സംഭവങ്ങളും അനീഷ് വെളിപ്പെടുത്തിയിരുന്നു. സംവിധായകനില്‍ നിന്നും ഉണ്ടായ മോശം അനുഭവങ്ങളും പങ്ക് വച്ചിരുന്നു.

വീഡിയോ വൈറലായതോടെ അനീഷ് പറഞ്ഞ സംവിധായകന്‍ ഒമര്‍ ലുലുവാണെന്ന തരത്തില്‍ ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയിലുണ്ടായി. അതോടെ ഒമര്‍ ലുലു തന്നെ വിശദീകരണവുമായി രംഗത്തി. അനീഷിനെ ചീത്ത വിളിച്ച സംവിധായകന്‍ താനല്ലെന്നെന്നാണ് ഒമര്‍ ലുലു ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

'സിനിമയില്‍ അവസരം ചോദിച്ച് പോയ അനീഷ് ജി മേനോനെ ചീത്ത വിളിച്ച സംവിധായകന്‍ ഞാനാണെന്ന ടാഗുകള്‍ കണ്ടു. അനീഷ് ചോദിക്കാതെ തന്നെ എന്റെ സിനിമയില്‍ അവസരം കൊടുത്ത വ്യക്തിയാണ് ഞാന്‍. ഇപ്പോഴും അനീഷും ഞാനും നല്ല സുഹൃത്തുക്കളാണ് ദയവ് ചെയ്ത് എന്റെ പേര് ഈ വിവാദത്തില്‍ വലിച്ചിഴക്കരുത്...', എന്നായിരുന്നു ഒമര്‍ ലുലു കുറിച്ചത്.

അനീഷിനെ ടാഗ് ചെയ്തിട്ടുമുണ്ട്. എന്നാല്‍ അനീഷ് ഇതില്‍ പ്രതികരിച്ചിട്ടില്ല. ഒമര്‍ ലുലുവിന്റെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ സംവിധായകനെ പിന്തുണച്ചും വളരെ രസകരമായും നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. അഭിനയം അറിയാത്തവര്‍ക്ക് ഒക്കെ ചാന്‍സ് കൊടുക്കുന്ന ആളാണെന്ന് കൂടി പറ ഒമര്‍ ഇക്ക അല്ല പിന്നെ...ലെജന്റ് സംവിധായകന്‍ എന്നാണ് ആ ഡയറക്ടറെ പറ്റി പറഞ്ഞത് അതാണ് എല്ലാര്‍ക്കും ഡൗട്ട് വന്നത്. 

അല്ലെങ്കില്‍ ഉറപ്പായും ഇക്കയുടെ പേര് തന്നെ എല്ലാരും വിചാരിച്ചേനെ എന്നൊക്കെയാണ് കമന്റുകള്‍ വരുന്നത്. അതിനിടയില്‍ നൈസായി ചിലര്‍ സിനിമയില്‍ അവസരവും ഒമര്‍ ലുലുവിനോട് കമന്റിലൂടെ ചോദിക്കുന്നുണ്ട്. ഒമര്‍ ലുലുവിന്റെ ഒരു അഡാറ് ലവ്വില്‍ ഒരു പ്രധാന വേഷം അനീഷ് ചെയ്തിരുന്നു.

omar lulu clarified anesh g menon

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES