Latest News

നടി നൂറിന്‍ ഷെരീഫ് ഇനി ഫഹിം സഫറിന് സ്വന്തം; താരങ്ങളുടെ വിവാഹം ആഘോഷമാക്കി അഹാനയും  പ്രിയാ വാര്യരും രജീഷ വിജയനും അടങ്ങിയ താരങ്ങള്‍; വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍

Malayalilife
നടി നൂറിന്‍ ഷെരീഫ് ഇനി ഫഹിം സഫറിന് സ്വന്തം; താരങ്ങളുടെ വിവാഹം ആഘോഷമാക്കി അഹാനയും  പ്രിയാ വാര്യരും രജീഷ വിജയനും അടങ്ങിയ താരങ്ങള്‍; വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍

മലയാളത്തിന്റെ യുവനടി നൂറിന്‍ ഷെരീഫ് വിവാഹിതയായി. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫര്‍ ആണ് വരന്‍. . ജോലിക്കിടെ അവിചാരിതമായി കണ്ടുമുട്ടിയവര്‍ പിന്നീട് അടുത്ത സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും എത്തുകയായിരുന്നു. നൂറിന്റെ വിവാഹ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്. 

അഹാന കൃഷ്ണ, രജിഷ വിജയന്‍, പ്രിയ വാരിയര്‍ തുടങ്ങി സിനിമാ രംഗത്തെ നിരവധിപ്പേര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. 
കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. 

ഒമര്‍ ലുലു സംവിധാനം ചെയ്ത 2017ല്‍ പുറത്തിറങ്ങിയ ചങ്ക്സ്എന്ന ചിത്രത്തിലൂടെയായിരുന്നു നൂറിന്റെ അരങ്ങേറ്റം. ചിത്രത്തില്‍ ബാലു വര്‍ഗീസിന്റെ സഹോദരിയുടെ വേഷമാണ് നൂറിന്‍ അവതരിപ്പിച്ചത്. പിന്നീട് ഒമര്‍ ലുലു തന്നെ സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന ചിത്രത്തില്‍ ഗാദാ ജോണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഈ ചിത്രമാണ് നൂറിനെ ഏറെ ശ്രദ്ധേയയാക്കിയത്. ധമാക്ക, വിധി എന്നിവയാണ് നൂറിന്റെ മറ്റു പ്രധാന ചിത്രങ്ങള്‍. 

മലയാളസിനിമയില്‍ തിരക്കഥാകൃത്തും അഭിനേതാവുമായി ശ്രദ്ധ നേടുകയാണ് ഫാഹിം സഫര്‍. അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത മധുരം എന്ന ചിത്രത്തിന്റെ തിരക്കഥയും ഫാഹിമിന്റെതായിരുന്നു. പതിനെട്ടാം പടി, ജൂണ്‍, ത്രിശങ്കു തുടങ്ങിയ ചിത്രങ്ങളിലും ഫാഹിം അഭിനയിച്ചിട്ടുണ്ട്. 

 

 

noorin shereef fahim safar wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES