Latest News

നിതിന്‍ ദേശായിയുടെ ആത്മഹത്യക്ക് പിന്നില്‍ മാനക്കേടും ജപ്തി ഭീഷണിയും; 252 കോടിയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ സ്റ്റുഡിയോ ജപ്തിയില്‍

Malayalilife
 നിതിന്‍ ദേശായിയുടെ ആത്മഹത്യക്ക് പിന്നില്‍ മാനക്കേടും ജപ്തി ഭീഷണിയും; 252 കോടിയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ സ്റ്റുഡിയോ ജപ്തിയില്‍

പ്രശസ്ത ബോളിവുഡ് കലാസംവിധായകന്‍ നിതിന്‍ ചന്ദ്രകാന്ത് ദേശായിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ വന്‍ സാമ്പത്തിക ബാദ്ധ്യതയെന്ന് റിപ്പോര്‍ട്ട്. ഒരു സ്വകാര്യ ധനകാര്യ കമ്പനിയില്‍ നിന്ന് 185 കോടി രൂപ ദേശായി വായ്പ എടുത്തിരുന്നു. സ്വത്തുക്കളും വസ്തുവകകളും പണയപ്പെടുത്തിയിരുന്നു.
എന്നാല്‍ തിരിച്ചടവ് മുടങ്ങുകയും അതിന് പിന്നാലെയുണ്ടായ ഭീമമായ 252 കോടി സാമ്പത്തിക ബാദ്ധ്യതയാണ് ദേശായി ആത്മഹത്യ ചെയ്യാനുള്ള കാരണമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്...

252 കോടി രൂപയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകള്‍ നിതിന്‍ ദേശായിക്കെതിരെ നടപടി സ്വീകരിക്കാന്‍ തുടങ്ങിയിരുന്നു എന്ന റിപ്പോര്‍ട്ടുകളാണ് എത്തുന്നത്.നിതിന്‍ ദേശായിയുടെ കമ്പനിയായ എന്‍ഡിയുടെ ആര്‍ട്ട് വേള്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് 2016ലും 2018ലും ഇ.സി.എല്‍ ഫിനാന്‍സില്‍ നിന്ന് രണ്ട് വായ്പകളായി 185 കോടി രൂപ കടമെടുത്തു എന്നാണ് റിപ്പോര്‍ട്ട്. 2020 ജനുവരിയില്‍ അദ്ദേഹത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ ആരംഭിച്ചു.

2021 മെയ് 7ന് സ്റ്റുഡിയോയിലുണ്ടായ തീപിടിത്തത്തിലും നാശനഷ്ടങ്ങളുണ്ടായി. ലഗാന്‍, ദേവദാസ് തുടങ്ങിയ സിനിമകളിലൂടെ പേരുകേട്ട കലാസംവിധായകനാണ് നിതിന്‍ ദേശായി. ജോധ അക്ബര്‍ പോലുള്ള സിനിമകള്‍ ചിത്രീകരിച്ചത് അദ്ദേഹത്തിന്റെ സ്റ്റുഡിയോയിലാണ്.
മികച്ച കലാ സംവിധായകനുള്ള ദേശീയ പുരസ്‌കാരം നാലു തവണ ലഭിച്ചിട്ടുണ്ട്. ഇതേ വിഭാഗത്തില്‍ മൂന്ന് തവണ ഫിലിം ഫെയര്‍ പുരസ്‌കാരവും ദേശായി നേടിയിട്ടുണ്ട്. 20 വര്‍ഷം നീണ്ടുനിന്ന സിനിമാ ജീവിതത്തില്‍ അശുതോഷ് ഗവാരിക്കര്‍, രാജ്കുമാര്‍ ഹിറാനി, സഞ്ജയ് ലീലാ ഭന്‍സാലി തുടങ്ങിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.

പ്രൊഡക്ഷന്‍ ഡിസൈനറെന്ന നിലയിലും ശ്രദ്ധേയനായിരുന്നു. നിതിന്‍ ദേശായിയുടെ അടുത്ത സുഹൃത്തും ബിജെപി ജനറല്‍ സെക്രട്ടറിയുമായ വിനോദ് താവ്ഡെ തന്റെ ദുഖം പങ്കുവച്ച് എത്തിയിരുന്നു. സ്റ്റുഡിയോ ബാങ്ക് ജപ്തി ചെയ്താലും പുതുതായി തുടങ്ങാമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു എന്ന് വിനോദ് താവ്ഡെ പറയുന്നത്.

nitin chandrakant desai

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES