നിത്യാ മേനോന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ മിഷൻ മംഗൾ ട്രെയിലർ പുറത്ത്. ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമായി ഒരുങ്ങുന്ന ചിത്രത്തിൽ അക്ഷയ് കുമാറാണ് നായകനായി എത്തുന്നത്. ഐഎസ്ആർഒയിലെ മുതിർന്ന ശാസ്ത്രജ്ഞനായിട്ടാണ് അക്ഷയ് കുമാർ അഭിനയിക്കുന്നത്. ശാസ്ത്രജ്ഞരുടെ ടീമിനെ നയിക്കുന്ന കഥാപാത്രമാണ് അക്ഷയ് കുമാറിന്റേത്.
വിദ്യാ ബാലൻ, തപ്‌സി, സോനാക്ഷി സിൻഹ, കിർത്തി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. ജഗൻ ശക്തിയാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രം ഓഗസ്റ്റ് 15നായിരിക്കും റിലീസ് ചെയ്യുക.
മലയാളം കൂടാതെ നിത്യ കന്നടയിലും തെലുങ്കിലും, തമിഴിലും അഭിനയിച്ചിട്ടുണ്ട്. മികച്ച കഥാപാത്രങ്ങളിലൂടെ ഇന്ത്യൻ ഭാഷകളിലും കൂടുതൽ ആരാധകരേ നേടാൻ നിത്യ മേനോനു കഴിഞ്ഞു.ഏതു കഥാപാത്രവും ഇണങ്ങും എന്നുള്ളതാണ് നിത്യാമേനോന്റെ പ്രത്യകത .