Latest News

 പെട്ടെന്നാണ് പോലീസും ആളുകളും ഓടിക്കൂടിയത്; അത് പാവ അല്ലെന്നും ഒരു കുഞ്ഞാണെന്നും മനസ്സിലായത്; കൊടൈക്കനാല്‍ യാത്രയുടെ അനുഭവം പങ്കുവച്ച് നിരഞ്ജന

Malayalilife
  പെട്ടെന്നാണ് പോലീസും ആളുകളും ഓടിക്കൂടിയത്; അത് പാവ അല്ലെന്നും ഒരു കുഞ്ഞാണെന്നും മനസ്സിലായത്; കൊടൈക്കനാല്‍ യാത്രയുടെ അനുഭവം പങ്കുവച്ച് നിരഞ്ജന

സിനിമകളിലൂടെയും നൃത്തത്തിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നിരഞ്ജന. സോഷ്യല്‍ മീഡിയയില്‍ സജീവയായ താരം തന്റെ ചിത്രങ്ങളും വിശേ,ങ്ങളും പങ്കുവച്ച് എത്താറുണ്ട്. യാത്രകളെ ഏറെ സ്‌നേഹിക്കുന്ന ആളാണ് നിരഞ്ജന. ഇപ്പോള്‍ കൊടൈക്കനാലിലേക്ക് യാത്ര പോയതിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കയാണ് താരം.

ചെറിയ പ്രായത്തില്‍ കൊടൈക്കനാലില്‍ യാത്രയ്ക്ക് പോയ പേടി പെടുത്തുന്ന അനുഭവത്തെ കുറിച്ചും നിരഞ്ജന പറഞ്ഞിരുന്നു. കൊടൈക്കനാലിലെ ഒരു താടകക്കരയിലൂടെ ഞാനും കസിന്‍സും ചുറ്റി കറങ്ങി നടക്കുകയായിരുന്നു. രാവിലെ ആയത് കൊണ്ട് തന്നെ നല്ല തണുപ്പുണ്ടായിരുന്നു. പെട്ടെന്നാണ് തടാകത്തിന്റെ നടുവില്‍ നിറയെ തലമുടിയും അതില്‍ ഐസ് കട്ടകള്‍ പറ്റി പിടിച്ചിരിക്കുന്ന ഒരു സുന്ദരി പാവ കാണുന്നത്. അതിങ്ങനെ ഒഴുകിയൊഴുകി കരയിലേക്ക് വരുന്നുണ്ടായിരുന്നു. ഞങ്ങളെല്ലാവരും ആ പാവയെ എങ്ങനെ എടുക്കാം എന്നാലോചിച്ച് കൊണ്ട് അവിടെ നിന്നു.

പെട്ടെന്നാണ് ആളുകളും പോലീസും ഓടി കൂടിയത്. സ്പീഡ് ബോട്ടില്‍ ആളുകളെത്തി ആ പാവയുടെ തലയില്‍ പിടിച്ച് ഉയര്‍ത്തിയപ്പോഴാണ് അത് പാവ അല്ലെന്നും ഒരു കുഞ്ഞ് ആയിരുന്നുവെന്നും മനസിലായത്. അന്ന് ഉള്ളില്‍ കയറിയൊരു പേടിയുണ്ട്. ജീവിതത്തില്‍ ഇന്നോളം ഞാനിങ്ങനെ പേടിച്ചിട്ടില്ല. ആ ഒരു ഭയം ഇതുവരെയും മാറിയിട്ടില്ലെന്ന് വേണം പറയാന്‍. പിന്നെ എവിടെ തടാകം കാണാന്‍ പോയാലും ആ ഓര്‍മ്മ വരും.

കൊറോണ വന്നില്ലായിരുന്നുവെങ്കില്‍ ഈ വര്‍ഷം ഞാന്‍ തനിച്ച് ഡല്‍ഹിയ്ക്ക് പോകുമായിരുന്നു. അതിനുള്ള പ്ലാനിങ്ങും തയ്യാറെടുപ്പുകമൊക്കെ നടത്തിയിരുന്നു. പക്ഷേ എല്ലാം വെള്ളത്തിലായി. അവിടെ എന്റെ ബന്ധുക്കള്‍ ഉള്ളതിനാല്‍ അങ്ങോട്ട് തനിച്ച് പോയാലും പേടിക്കാന്‍ ഒന്നും ഇല്ലായിരുന്നു. വീട്ടില്‍ എല്ലാവര്‍ക്കും സമ്മതവുമായിരുന്നു. പക്ഷേ കൊറോണ കാരണം ഒന്നും നടന്നില്ല. അടുത്ത വര്‍ഷം പോകണമെന്നാണ് വിചാരിക്കുന്നതെന്നും നിരഞ്ജന പറയുന്നു.

niranjana shares a memory of kodaikanal journey

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES