ഷൈന്‍ ടോം ചാക്കോ,ലാല്‍ ജോസ് ,ദിവ്യാ പിള്ള ആത്മീയാ രാജന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങള്‍;  നിമ്രോദ് ഒഫീഷ്യല്‍ ലോഞ്ചിംഗ് ദുബായില്‍ 

Malayalilife
ഷൈന്‍ ടോം ചാക്കോ,ലാല്‍ ജോസ് ,ദിവ്യാ പിള്ള ആത്മീയാ രാജന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങള്‍;  നിമ്രോദ് ഒഫീഷ്യല്‍ ലോഞ്ചിംഗ് ദുബായില്‍ 

സിറ്റി ടാര്‍ഗറ്റ് എന്റെര്‍ടൈന്‍മെന്റിന്റെ ബാനറില്‍ അഗസ്റ്റിന്‍ ജോസഫ് നിര്‍മ്മിച്ച് ആര്‍.എ.ഷഫീര്‍ സംവിധാനം ചെയ്യുന്ന നിമ്രോദ് എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ലോഞ്ചിംഗ് രണ്ടായിരത്തി ഇരുപത്തിമൂന്ന് നവംബര്‍ ഇരുപത്തി നാല് വെള്ളിയാഴ്ച്ച ദുബായില്‍ അരങ്ങേറുന്നു.
ഷാര്‍ജ സഫാരി മാളില്‍ വൈകുന്നേരം ഏഴു മണിക്ക് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളുടേയും അണിയറ പ്രവര്‍ത്തകരുടേയുംസാന്നിദ്ധ്യത്തില്‍ നടക്കുന്നു.ഇരുപത്തിയഞ്ച് ശനിയാഴ്ച അബുദാബി സോഷ്യല്‍ സെന്റെറിലും ചടങ്ങുണ്ട്.

പൂര്‍ണ്ണമായും  ക്രൈം ത്രില്ലര്‍ ജോണറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്ഷൈന്‍ ടോം ചാക്കോയാണ്.നാലു സ്ത്രീകഥാപാത്രങ്ങളും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലുണ്ട്ദിവ്യാപിള്ള , ആത്മീയാ രാജന്‍ (ജോസഫ് ഫെയിം) പാര്‍വ്വതി ബാബു എന്നിവര്‍ നായികാനിരയിലെ പ്രധാനികളാണ്.

പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ് സു പ്രധാന മായ ഒരുകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
യുവനടന്‍ അമീര്‍ നിയാസ് ( റണ്‍ ബേബി റണ്‍ ഫെയിം , മാസ്റ്റര്‍പീസ് രാമ ലീല, ഫെയിം )
എന്നിവരടക്കം നിരവധി പ്രമുഖ താരങ്ങളും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.തിരക്കഥ - കെ.എം. പ്രതീഷ് .
ഷീലാ പോളിന്റെ വരികള്‍ക്ക് സംവിധായകന്‍ ആര്‍.എ.ഷഫീര്‍ ഈണം പകര്‍ന്നിരിക്കുന്നു.
തെലുങ്ക് - തമിഴ് ഭാഷകളിലെ പ്രശസ്തനായ ശേഖര്‍.വി.ജോസഫ്
ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
എഡിറ്റിംഗ് - അയൂബ് ഖാന്‍.
കലാസംവിധാനം - കോയാസ്.
മേക്കപ്പ് - റോണക്‌സ് സേവ്യര്‍.
കോസ്റ്റ്യും - ഡിസൈന്‍ - സമീരാ സനീഷ്.
പ്രൊജക്റ്റ് ഡിസൈനര്‍ - ലിജു നടേരി .
ഡിസംബര്‍ അവസാനവാരത്തില്‍ ചിത്രീകരണമാരംഭി
ക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഇടുക്കി . കൊച്ചി, പാലക്കാട്.കോയമ്പത്തൂര്‍. എന്നിവിടങ്ങളിലും ജോര്‍ജിയായിലുമായി   ചിത്രീകരണം പൂര്‍ത്തിയാകും.
വാഴൂര്‍ ജോസ്.

Read more topics: # നിമ്രോദ്
nimrod malayalam movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES