Latest News

ട്രോളുകൾക്ക് നിഖിലയുടെ മറുപടി വന്നു; താൻ അത്യാവശ്യം വായ് നോക്കാറുണ്ട്; രസകരമായ മറുപടിയുമായി നടി നിഖില വിമൽ

Malayalilife
ട്രോളുകൾക്ക് നിഖിലയുടെ മറുപടി വന്നു; താൻ അത്യാവശ്യം വായ് നോക്കാറുണ്ട്; രസകരമായ മറുപടിയുമായി നടി നിഖില വിമൽ

പുലിവാല്‍ കല്യാണത്തില്‍ സലിം കുമാറിന്റെ തള്ള് കേട്ടിരിക്കുന്ന കൊച്ചിന്‍ ഹനീഫ മുതല്‍ ഇതുപോലെ നിങ്ങളെ നോക്കുന്ന പെണ്‍കുട്ടികളെ കണ്ടെത്താന്‍ പുരുഷന്മാരെ ഉപദേശിക്കുന്നത് വരെയുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോൾ കണ്ടു വരുന്ന ഒരു പ്രമുഖ ട്രോള് ആണ് നിഖില വിമൽ മമ്മൂക്കയെ നോക്കി ഇരിക്കുന്ന ചിത്രം. ദി പ്രിസ്റ്റിന്റെ പ്രസ് മീറ്റിംഗിൽ നിന്നുള്ള ചിത്രമാണ് ഇത്. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്ന മമ്മൂട്ടിയെ നോക്കിയിരിക്കുന്ന നിഖിലയുടെ ചിത്രങ്ങളാണ് വൈറലായത്. ആരാധനയോടെയായിരുന്നു നിഖില മമ്മൂട്ടിയെ നോക്കിയിരുന്നത്. ചിത്രം വൈറലായതോടെ ട്രോളന്മാരും ഉണര്‍ന്നിരുന്നു. 

ഇതിനോട് ഇപ്പോൾ നിഖിലയുടെ പ്രതികരണമാണ് വന്നിരിക്കുന്നത്. ഞാന്‍ അത്യാവശ്യം വായ് നോക്കാറുണ്ട്. പക്ഷെ അന്ന് ഞാന്‍ മമ്മൂക്കയെ വായ് നോക്കുവായിരുന്നില്ല. അദ്ദേഹം എന്തോ സംസാരിക്കുകയായിരുന്നു. ഞാനത് കേട്ടു കൊണ്ട് ഇരിക്കുകയായിരുന്നു. കറക്ട് ടൈമിലെടുത്തത് കൊണ്ട് അത് വായ് നോട്ടം പോലെ ആയതാണ്' നിഖില പറയുന്നു. ഭയങ്കര എക്‌സൈറ്റഡായി കേട്ടു കൊണ്ടിരിക്കുകയായിരുന്നു സത്യത്തില്‍. തീയേറ്ററില്‍ പോയപ്പോള്‍ കുറച്ച് മമ്മൂക്ക ഫാന്‍സ് അടുത്തു വന്നു. എന്നോട് ദേഷ്യമായിരുന്നുവെന്ന് പറഞ്ഞു. ഞങ്ങളുടെ മനസിലുള്ള മമ്മൂക്കയെയാണ് ഇങ്ങനെ നോക്കിയത് പോലും. പിന്നെ ഞങ്ങള്‍ക്ക് ഭയങ്കര ഇഷ്ടം വന്നുവെന്നും അവര്‍ പറഞ്ഞു എന്നും നിഖില കൂട്ടിച്ചേര്‍ത്തു.

മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത സിനിമയില്‍ മഞ്ജൂ വാര്യര്‍, നിഖില വിമല്‍, ബേബി മോണിക്ക എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.

nikhila vimala actress malayalam the priest movie mammokka troll

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES