വളരെയേറെ പരിശ്രമങ്ങള്‍ക്കും കഠിനാധ്വാനങ്ങള്‍ക്കുമൊടുവില്‍ സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിച്ച നടനാണ് ടൊവിനോ തോമസ്. താരത്തിന് ഒരു ആൺകുഞ്ഞ് പിറന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ടോവിനോ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം തുറന്ന് പറഞ്ഞത്.
ഭാര്യ ലിഡിയയ്ക്കും മകള്‍ ഇസയ്ക്കുമൊപ്പമുളള ചിത്രങ്ങളും വീഡിയോയും താരം പങ്കുവയ്ക്കാറുണ്ട്. പ്ലസ് വണ്‍ മുതല്‍ ലിഡിയയെ പ്രണയിച്ച് താരം 2012ല്‍ വിവാഹം കഴിക്കുകയായിരുന്നു. പിന്നീട് വെള്ളിത്തിരയിൽ സജീവമായ താരം ഇന്ന് മലയാള സിനിമയിലെ തിരക്കുള്ള യുവനായകൻമാരിൽ ഒരാളാണ്. പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിച്ച ടൊവിനോടുടെ കഥാപാത്രങ്ങളാണ് അപ്പുവേട്ടനും മാത്തനും മറഡോണയും ലൂക്കയുമെല്ലാമാണ്.
ഇരിങ്ങാലക്കുടയിലെ വീട്ടിലാണ് നടന്‍ ടൊവിനോ തോമസ് ലോക്ക്ഡൗണ്‍ കാലം ചിലവിടുന്നത്. വെറുതെയിരിക്കുമ്പോഴും വര്‍ക്കൗട്ട് മുടക്കാത്ത താരമാണ് ടൊവിനോ. വീട്ടില്‍ തന്നെ ഒരുക്കിയ ജിമ്മില്‍ കൃത്യമായി വ്യായാമം ചെയ്യുന്ന താരത്തിന്റെ വിഡിയോകളും ചിത്രങ്ങളും ഇതിനകം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിട്ടുണ്ട്.നായകനായും വില്ലനായുമൊക്കെ ആരാധകരുടെ മനസ്സ് കീഴടക്കിയ താരം സോഷ്യല്‍ മീഡിയയിലിലും സജീവമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മകളും വളര്‍ത്തുനായ പാബ്ലോയും ഒന്നിച്ചുള്ള ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു.