Latest News

നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ആശീര്‍വദിച്ച് കിങ് ഖാന്‍; താലിയെടുത്ത് നല്കി രജനികാന്തും മണിരത്‌നവും; വിവാഹം കഴിഞ്ഞ് ഒരു മാസം പൂര്‍ത്തിയാകുമ്പോള്‍ വിവാഹദിനത്തില്‍ എത്തിയ സൂപ്പര്‍ താരങ്ങള്‍ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പുറത്ത് വിട്ട് നയനും വിക്കിയും

Malayalilife
നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ആശീര്‍വദിച്ച് കിങ് ഖാന്‍; താലിയെടുത്ത് നല്കി രജനികാന്തും മണിരത്‌നവും; വിവാഹം കഴിഞ്ഞ് ഒരു മാസം പൂര്‍ത്തിയാകുമ്പോള്‍ വിവാഹദിനത്തില്‍ എത്തിയ സൂപ്പര്‍ താരങ്ങള്‍ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പുറത്ത് വിട്ട് നയനും വിക്കിയും

യന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം കഴിഞ്ഞ് ഒരു മാസം തികയുകയാണ്. ജൂണ്‍ 9 ന് മഹാബലി പുരത്ത് വച്ചായിരുന്നു വിവാഹം. ഷാരൂഖ് ഖാന്‍, രജനികാന്ത്, മണിരതനം തുടങ്ങിയ മുന്‍നിര താരങ്ങളൊക്കെ വിവാഹത്തില്‍ പങ്കെടുത്തുവെങ്കിലും കൂടുതല്‍ ചിത്രങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല.

ഇപ്പോളിതാ വിവാഹം കഴിഞ്ഞ് ഒരുമാസം പൂര്‍ത്തിയാകുന്ന അവസരത്തില്‍ ബോളിവുഡ്, കോളിവുഡ് സൂപ്പര്‍താരങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന നവ ദമ്പതികളുടെ ചിത്രം വൈറലാവുന്നു.വിഘ്‌നേഷും നയനും തന്നെയാണ് ചിത്രങ്ങള്‍ ഈരാധകര്‍ക്കായി പങ്കുവെച്ചതിട്ടുള്ളത്. ഷാറുഖ് ഖാന്‍, സൂപ്പര്‍ താരം രജനീകാന്ത്, സംവിധായകരായ മണിരത്‌നം, അറ്റ്‌ലി എന്നിവര്‍ക്കൊപ്പമുള്ള നയന്‍സിന്റെയും വിഘ്‌നേഷിന്റെയും ചിത്രങ്ങളാണ് പുറത്തുവിട്ടത്.

ജൂണ്‍ ഒന്‍പതിനായിരുന്നു ഇരുവരുടെയും വിവാഹം. മഹാബലിപുരത്തെ ഷെറാട്ടണ്‍ ഗ്രാന്‍ഡ് റിസോര്‍ട്ടിലെ വേദിയില്‍ ഗ്ലാസ് കൂടാരത്തിന്റെ മാതൃകയില്‍ ഒരുക്കിയ പന്തലില്‍ രാവിലെ ഏഴരയ്ക്കായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്. കാരണവസ്ഥാനത്തു നിന്ന് രജനീകാന്തിന്റെ അനുഗ്രഹം ഏറ്റുവാങ്ങിയാണ് കല്ല്യാണം നടന്നത്. വിവാഹത്തിന് ദമ്പതികളുടെ പേരു പതിച്ച ചുവപ്പ് സാരിയും മരതക ആഭരണങ്ങളും അണിഞ്ഞാണ് നയന്‍ താര എത്തിയത്.കസവു മുണ്ടും കുര്‍ത്തയും ധരിച്ച് വിഘ്‌നേഷ് എത്തിയത്. താലിയെടുത്തു നല്‍കിയതു രജനികാന്താണ്. 

ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാറുഖ് ഖാന്‍, നടന്മാരായ ദിലീപ്, സൂര്യ, വിജയ് സേതുപതി, കാര്‍ത്തി, ശരത് കുമാര്‍, സംവിധായകരായ മണിരത്‌നം, കെ.എസ്.രവികുമാര്‍, നിര്‍മാതാവ് ബോണി കപൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവാഹച്ചടങ്ങുകളുടെ ചിത്രീകരണ അവകാശം ഒടിടി കമ്പനിക്കു നല്‍കിയിരുന്നതിനാല്‍ അതിഥികളുടെ മൊബൈല്‍ ഫോണ്‍ ക്യാമറകള്‍ ഉള്‍പ്പെടെ സ്റ്റിക്കര്‍ പതിച്ചു മറച്ചിരുന്നു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vignesh Shivan (@wikkiofficial)

nayanthara vignesh sivan wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES