അഭിനേത്രിയും നര്‍ത്തകിയുമായ നവ്യ നായരുടെ ചിന്നം ചിരു കിളിയെ ഭരതനാട്യം വീഡിയോ പ്രകാശിപ്പിച്ചു. സ്‌പെക്ട്രം പദ്ധതിയുടെ ലോഗോ പ്രകാശനവുമായി ബന്ധപ്പെട്ടു നടന്ന പരിപാടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ പ്രകാശനം ചെയ്തത്. ചടങ്ങില്‍ മന്ത്രി പി.കെ ശ്രീമതി, നടന്‍ മണികഠന്‍ ആചാരി തുടങ്ങിയവര്‍ സന്നിഹിധനായിരുന്നു
കവി സുബ്രമണ്യ ഭാരതിയുടെ കവിതയെ ആസ്പദമാക്കി രചിച്ചിരിക്കുന്ന നൃത്ത ശില്‍പ്പത്തില്‍ മാതൃ വാത്സല്യം മാത്രമല്ല പറയുന്നത്. സമൂഹത്തിന് അമ്മയുടെ ഉണര്‍ത്തു പാട്ടു കൂടിയാണ് ദൃശ്യാവിഷ്‌കാരത്തിലൂടെ കാട്ടിത്തരുന്നതന്നെ് നവ്യ പറഞ്ഞു
പിന്നണിയില്‍ ഗാനം ആലപിച്ചിരിക്കുന്നത് കാര്‍ത്തിക വൈദ്യനാഥന്‍. മിഥുന്‍ ബാബു (വയലിന്‍), മനോജ് (വീണ), ആര്‍. ഹരികൃഷ്ണന്‍ (മൃദംഗം), മധു പോള്‍ (കീബോര്‍ഡ്) എന്നിവരടങ്ങുന്നതാണു സംഗീതം. പ്രശാന്ത് രവീന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. വിവാഹ ശേഷം അഭിനയ ലോകത്തു നിന്നും ഇടവേളയെടുത്ത നവ്യ, ചെറിയ രീതിയില്‍ തിരിച്ചു വരവ് നടത്തിയിരുന്നു
.
മനു ഭരതന്‍ നൃത്ത സംവിധാനം നിര്‍വഹിച്ചു ജിമ്മി റെയ്‌നോള്‍ഡ്‌സ് നിര്‍മ്മിക്കുന്നതാണ് വീഡിയോ. ചടങ്ങില്‍ ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായുള്ള വിവിധ പിരാടികളുടെ ഓഡിയോ വീഡിയോ ലോഞ്ചും നടന്നു . നടന്‍ മണികണ്ഠന്‍, ആരോഗ്യമന്ത്രി പി.കെ ശ്രീമതി തുടങ്ങി നിരവധി പേര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.