Latest News

നാനിയും മൃണാള്‍ താക്കൂറും ഒന്നിക്കുന്ന ചിത്രം 'ഹായ് നാന'; ഫസ്റ്റ് ലുക്കും ഗ്ലിമ്പ്സും പുറത്ത്

Malayalilife
നാനിയും മൃണാള്‍ താക്കൂറും ഒന്നിക്കുന്ന ചിത്രം 'ഹായ് നാന'; ഫസ്റ്റ് ലുക്കും ഗ്ലിമ്പ്സും പുറത്ത്

വൈര എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ മോഹന്‍ ചെറുകുരിയും ഡോ. വിജേന്ദര്‍ റെഡ്ഢി ടീഗലയും നിര്‍മിക്കുന്ന നവാഗതനായ ശൗര്യവ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം #നാനി30യുടെ ടൈറ്റില്‍ 'ഹായ് നാന'. പാന്‍ ഇന്ത്യനായി ഒരുങ്ങുന്ന ചിത്രം അച്ഛന്‍ മകള്‍ ബന്ധത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. 

തെലുഗ്, തമിഴ്, കന്നഡ ഭാഷകളില്‍ 'ഹായ് നാന' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹിന്ദിയില്‍ 'ഹായ് പപ്പ' എന്നാണ് പേര്. ടൈറ്റില്‍ പോലെ തന്നെ ഫസ്റ്റ് ലുക്കും മനോഹരമാണ്. നാനിയുടെ തോളില്‍ കയറി ഇരിക്കുന്ന കുട്ടി മൃണാള്‍ താക്കുറിന് ഫ്ളയിങ്ങ് കിസ് കൊടുക്കുന്നതാണ് പോസ്റ്ററില്‍ കാണുന്നത്. നാനിയുടെയും മൃണാള്‍ താക്കൂറിന്റെയും കയ്യില്‍ മൊബൈല്‍ ഫോണില്‍ കാണാം. മൂന്ന് പേരെയും പോസ്റ്ററില്‍ അത്രയും ഭംഗിയോടെ കാണാം. 

കുട്ടിയുടെ സുഹൃത്തായി മൃണാള്‍ താക്കൂറും അച്ഛനായി നാനിയും ഗ്ലിമ്പ്സില്‍ കാണാം. മൃണാള്‍ നാനിയെ നോക്കി 'ഹായ് നാനാ' എന്ന് പറയുന്നതോടെ ഗ്ലിമ്പ്‌സ് അവസാനിക്കുന്നു. 

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്നതില്‍ പൂര്‍ണ തൃപ്തിയാണ് നേടിയത്. ഒരു മുഴുനീള ഫാമിലി എന്റര്‍ടെയിനര്‍ പ്രേക്ഷകര്‍ക്കായി സമ്മാനിക്കുമെന്ന് തീര്‍ച്ച. എല്ലാ ഭാഷകളിലും ഉള്ളവര്‍ക്കും കണക്ട് ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 

ഇതുവരെ നാനിയെ കാണാത്ത വ്യത്യസ്തമായ ഗെറ്റപ്പിലായിരിക്കും ചിത്രത്തില്‍ എത്തുന്നത്. ഡിസംബര്‍ 21ന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ക്രിസ്മസ് അവധിക്കാലത്ത് ഒരു നാനി എന്റര്‍ടെയ്‌നര്‍ ആയിട്ടാണ് എത്തുന്നത്. പരിചയസമ്പന്നര്‍ക്കൊപ്പം പുതിയ ടെക്നീഷ്യന്‍സ് കൂടി ചിത്രത്തിന്റെ ഭാഗമാകുന്നു. സാനു ജോണ് വര്‍ഗീസ് ക്യാമറ കൈകാര്യം ചെയ്യുന്നു. ഹൃദയം എന്ന ചിത്രത്തിലൂടെ തിളങ്ങി ഇപ്പോള്‍ സൗത്ത് ഇന്ത്യന്‍ സിനിമയില്‍ തിരക്കേറിയ മ്യുസിക്ക് ഡയറക്ടറായ ഹിഷാം അബ്ദുല്‍ വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. എഡിറ്റര്‍ - പ്രവീണ് ആന്റണി, പ്രൊഡക്ഷന്‍ ഡിസൈനര്‍ - അവിനാഷ് കൊല്ല, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ - ഇ വി വി സതീഷ്, പി ആര്‍ ഒ - ശബരി

Read more topics: # ഹായ് നാന
nani and mrinal thakurs movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES