Latest News

നല്ലൊരാളെ കിട്ടിയാല്‍ ഈ പ്രായത്തിലും വിവാഹം കഴിക്കാന്‍ തയ്യാറാണ്;പ്രണയം തകര്‍ന്നത് എന്നെ വല്ലാതെ വിഷമിപ്പിച്ചു; അതില്‍ നിന്നും തിരിച്ചു വരാന്‍ എനിക്ക് ഒത്തിരി സമയം വേണ്ടി വന്ന; പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും നടി നന്ദിനി പങ്ക് വച്ചത്

Malayalilife
 നല്ലൊരാളെ കിട്ടിയാല്‍ ഈ പ്രായത്തിലും വിവാഹം കഴിക്കാന്‍ തയ്യാറാണ്;പ്രണയം തകര്‍ന്നത് എന്നെ വല്ലാതെ വിഷമിപ്പിച്ചു; അതില്‍ നിന്നും തിരിച്ചു വരാന്‍ എനിക്ക് ഒത്തിരി സമയം വേണ്ടി വന്ന; പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും നടി നന്ദിനി പങ്ക് വച്ചത്

ലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നന്ദിനി. ലേലം, കരിമാടി കുട്ടന്‍, അയാള്‍ കഥ എഴുതുകയാണ് തുടങ്ങി ഒട്ടനവധി സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്ത നന്ദിനി നിലവില്‍ മലയാളത്തില്‍ സജീവമല്ല. മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്ത നന്ദിനി, തമിഴ്നാട്ടില്‍ കൗസല്യയാണ്. 

നാല്‍പത്തി മൂന്ന് കാരിയായ നന്ദിനി ഇതുവരെ വിവാഹം കഴിച്ചിട്ടില്ല എന്നത് പരസ്യമായ രഹസ്യമാണ്. പ്രണയത്തകര്‍ച്ചയാണ് വിവാഹത്തില്‍ നിന്നും തന്നെ പിന്‍വലിച്ചതെന്ന് പറയുകയാണ് നന്ദിനി ഇപ്പോള്‍. 

വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇറിറ്റേറ്റഡ് ആകുമോ എന്ന് ചോദിച്ചപ്പോള്‍, 'ഇല്ല. കല്യാണത്തെ കുറിച്ചുളള ചോദ്യങ്ങള്‍ എനിക്കിപ്പോള്‍ ശീലമായെന്ന് പറയുകയാണ് താരം. വിവാഹം എന്നത് നടക്കേണ്ടതാണെങ്കില്‍ നടന്നിരിക്കും. നല്ലൊരാളെ കിട്ടിയാല്‍ ഈ പ്രായത്തിലും വിവാഹം കഴിക്കാന്‍ തയ്യാറാണ്. തനിച്ച് ജീവിക്കുന്നതും നല്ല കാര്യമാണ്', എന്നാണ് നന്ദി പറയുന്നത്. 

പ്രണയത്തെ കുറിച്ചും നന്ദിനി പറഞ്ഞു. 'എന്റെ പ്രണയം തകര്‍ന്നത് എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. അതില്‍ നിന്നും തിരിച്ചു വരാന്‍ എനിക്ക് ഒത്തിരി സമയം വേണ്ടി വന്നു. ആ വേദനയോട് ഞാന്‍ പിന്നെ യോജിച്ചു തുടങ്ങി. വീട്ടുകാരും ഒത്തിരി സപ്പോര്‍ട്ട് ചെയ്തു. ഒടുവില്‍ തിരിച്ചെത്തുക തന്നെ ചെയ്തു. വേര്‍പിരിയല്‍ തീരുമാനം രണ്ട് പേര്‍ക്കും ഗുണം ചെയ്തു', എന്നാണ് നന്ദി പറഞ്ഞത്.

കാമുകനും താനുമായി ആറ് വയസ് വ്യത്യാസമുണ്ടെന്ന് നേരത്തെ നന്ദിനി പറഞ്ഞിരുന്നു. ആദ്യ കാലത്ത് കല്യാണം കഴിഞ്ഞാല്‍ സിനിമാ മേഖലയില്‍ നില്‍ക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യം ആയിരുന്നു. അങ്ങനെ എക്‌സിന് പ്രായം കൂടി വന്നു. കാത്തിരിക്കാന്‍ പറ്റാതായി. അതുകൊണ്ട്  ബ്രേക്കപ്പ് ആവുക ആയിരുന്നു എന്നും അല്ലെങ്കില്‍ താന്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കേണ്ടി വരുമായിരുന്നു എന്നും നന്ദിനി പറഞ്ഞിരുന്നു. 

Read more topics: # നന്ദിനി.
nandini about wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES