Latest News

നന്ദമുരി കല്യാണ്‍ രാം നായകനായി പുതിയ ചിത്രം അണിയറയില്‍; പ്രദീപ് ചിലുകുരി സംവിധായകനാകുന്ന ചിത്രത്തിന്റെ വിവരങ്ങള്‍ പിറന്നാള്‍ ദിനത്തില്‍ പുറത്ത്

Malayalilife
 നന്ദമുരി കല്യാണ്‍ രാം നായകനായി പുതിയ ചിത്രം അണിയറയില്‍; പ്രദീപ് ചിലുകുരി സംവിധായകനാകുന്ന ചിത്രത്തിന്റെ വിവരങ്ങള്‍ പിറന്നാള്‍ ദിനത്തില്‍ പുറത്ത്

ന്ദമുരി കല്യാണ്‍ രാം പുതുമുഖ സംവിധായകരെ മുന്നോട്ട് കൊണ്ടുവരുന്നതില്‍ പ്രധാനിയാണ്. ഇപ്പോഴിതാ തന്റെ ഇരുപത്തിയൊന്നാം ചിത്രം അന്നൗന്‍സ് ചെയ്തിരിക്കുകയാണ്. പ്രദീപ് ചിലുകുരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ അന്നൗന്‍സ്മെന്റ് നന്ദമുരി കല്യാണ്‍ രാമിന്റെ പിറന്നാള്‍ ദിനത്തിലാണ് നടന്നത്. 

ഫീല്‍ ഗുഡ് റോം - കോം ചിത്രം 'അല എല' എന്ന ചിത്രത്തിന് ശേഷം അശോക ക്രിയേഷന്‍സ് തിരിച്ചുവരുന്ന വമ്പന്‍ പ്രോജക്ട് ആയിട്ടാണ് വരുന്നത്. മുപ്പ വെങ്കയ്യ ചൗധരി അവതരിപ്പിക്കുന്ന ചിത്രം അശോക ക്രിയേഷന്‍സിന്റെ ബാനറില്‍ അശോക് വര്‍ധന്‍ മുപ്പ, സുനില്‍ ബാലുസു എന്നിവര്‍ നിര്‍മിക്കുന്നു.

ആദ്യ ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷവും കുറച്ചധികം സമയമെടുത്താണ് അശോക ക്രിയേഷന്‍സ് രണ്ടാം ചിത്രവുമായി എത്തുന്നത്. തുടര്‍ന്നും നന്ദമുരി കല്യാണ്‍ രാമുമായി സഹകരിക്കാന്‍ തയ്യാറാവുകയാണ് അശോക ക്രിയേഷന്‍സ്.

നന്ദമുരി കല്യാണ്‍ രാമിന്റെ സിനിമ കരിയറിലെ ഏറ്റവും വലിയ ചിത്രം കൂടിയാകും ഇത്. ഗംഭീരമായ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും കൊണ്ട് സമ്പന്നമാകും ചിത്രം.

പോസ്റ്ററിലൂടെ ഒരു മുഴുനീള ആക്ഷന്‍ എന്റര്‍ടെയിനര്‍ ആയി മാറും ചിത്രം. ഇതുവരെ കാണാത്ത ഒരു വ്യത്യസ്ത ഗെറ്റപ്പിലാകും കല്യാണ്‍ രാം ചിത്രത്തില്‍ എത്തുന്നത്. ഡെവിള്‍ എന്ന ചിത്രത്തിന് ശേഷം കല്യാണ്‍ രാം ചെയ്യുന്ന ചിത്രം കൂടിയാകും ഇത്. തിരക്കഥ - ഹരി കൃഷ്ണ ബന്ധാരി. ചിത്രത്തിലെ മറ്റ് താരങ്ങളും അണിയറപ്രവര്‍ത്തരെയും വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും. പി ആര്‍ ഒ - ശബരി

nandamuri kalyan ram announces

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES