Latest News

ഇനി ഊഹാപോഹങ്ങളില്ല; നാഗ ചൈതന്യ ഇനി ശോഭിതയ്ക്ക് സ്വന്തം; ഹൈദരാബാദിലെ നടന്റെ വസതിയില്‍ വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങളുമായി നാഗാര്‍ജ്ജുന

Malayalilife
 ഇനി ഊഹാപോഹങ്ങളില്ല; നാഗ ചൈതന്യ ഇനി ശോഭിതയ്ക്ക് സ്വന്തം; ഹൈദരാബാദിലെ നടന്റെ വസതിയില്‍ വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങളുമായി നാഗാര്‍ജ്ജുന

ടന്‍ നാഗ ചൈതന്യയും നടി ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു . ഹൈദരാബാദിലെ നടന്റെ വസതിയില്‍ വെച്ചായിരുന്നു വിവാഹനിശ്ചയം നടന്നത്. ഇരുവരുടെയും ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുത്തത്.നാഗ ചൈതന്യയുടെ പിതാവ് നാഗാര്‍ജുന അക്കിനേനിയാണ് വിവാഹ നിശ്ചയ വാര്‍ത്ത ഔദ്യോഗികമായി എക്‌സ് പോസ്റ്റിലൂടെ അറിയിച്ചത്. ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഹൈദരാബാദില്‍ വെച്ചാണ് വിവാഹനിശ്ചയമെന്നാണ് വിവരങ്ങള്‍. നാഗ ചൈതന്യയുടേയും ശോഭിതയുടേയും ഏറ്റവുമടുത്ത ബന്ധുക്കള്‍ മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

നടി സാമന്തയായിരുന്നു നാഗ ചൈതന്യയുടെ മുന്‍ഭാര്യ. 2017 ല്‍ വിവാഹിതരായ ഇവര്‍ നാല് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2021 ഒക്ടോബറില്‍ വേര്‍പിരിഞ്ഞു.പരസ്പര സമ്മതത്തോടെയാണ് വിവാഹമോചനം നടന്നത്.മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ സാന്നിധ്യ മറിയിച്ച നടിയാണ് ശോഭിത ധൂലിപാല. മലയാളത്തില്‍ കുറുപ്പ് എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയിട്ടുണ്ട്

naga chaitanya sobhita dhulipalas

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES