Latest News

മലയാളികള്‍ കാണാത്ത മറുനാടന്‍ കരുതല്‍ തെരുവ്‌നായ്ക്കള്‍ക്ക് ആശ്രയമായ ബ്രിട്ടീഷ് ദമ്പതികള്‍; കോവളത്തെ ബ്രിട്ടീഷ് ദമ്പതികളുടെ ജീവിതവുമായി സംവിധായകന്‍ ബാബുരാജ് അസാറിയ; മസ്‌ക്രോഫ്റ്റ് ദി സേവിയര്‍ പറയുന്നത് മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ

Malayalilife
topbanner
 മലയാളികള്‍ കാണാത്ത മറുനാടന്‍ കരുതല്‍ തെരുവ്‌നായ്ക്കള്‍ക്ക് ആശ്രയമായ ബ്രിട്ടീഷ് ദമ്പതികള്‍; കോവളത്തെ ബ്രിട്ടീഷ് ദമ്പതികളുടെ ജീവിതവുമായി സംവിധായകന്‍ ബാബുരാജ് അസാറിയ; മസ്‌ക്രോഫ്റ്റ് ദി സേവിയര്‍ പറയുന്നത് മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ

 കോവളത്തേക്ക് കടല്‍ കടന്നെത്തിയ കരുതല്‍. തെരുവ്നായ പരിപാലനത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ബ്രിട്ടീഷ് ദമ്പതികളായ  സ്റ്റീഫ് മസ്‌ക്രോഫ്റ്റിന്റെയും,മേരി മസ്‌ക്രോഫ്റ്റിന്റെയും ജീവിതം വാര്‍ത്തകളില്‍ നിറഞ്ഞതാണെങ്കിലും ഇത് വെള്ളിത്തിരയില്‍ ഡോക്യുമെന്ററി സിനിമയാക്കി എത്തിച്ചിരിക്കുകയാണ് യുവ സംവിധായകനായ ബാബുരാജ് അസാറിയ.

പത്ത് വര്‍ഷം മുന്‍പ് കോവളത്ത് വിനോദ സഞ്ചാരത്തിനായി എത്തിയ ബ്രിട്ടീഷ് ദമ്പതികളാണ് മേരി മസ്‌ക്രോഫ്റ്റും സ്റ്റീഫ് മസ്‌ക്രോഫ്റ്റും. സംഗീതഞ്ജ, അഭിനയത്രി എ്ന്നീ നിലകളില്‍ മേരി മലയാളിതകള്‍ക്കും സുിപരിചിതയാണ്. കേരള കഫേ, സാഗര്‍ ഏലീയാസ് ജാക്കി എന്നീ ചിത്രങ്ങളിലൂടെ ഈ ബ്രിട്ടീഷ് വനിതാ മലയാള സിനിമയിലും മുഖം കാണിച്ചിട്ടുണ്ട്. ഈ സിനിമ അനുഭവങ്ങളും മേരി ബ്രട്ടീഷ് മലയാളിയോട് പങ്കുവയ്ക്കുന്നു.

തെരുവ്നായ്ക്കളെ ഏറ്റെടുത്ത് പരിപാലനം തുടങ്ങിയതോടെയാണ് ഈ ബ്രിട്ടീഷ് ദമ്പതികള്‍ വാര്‍ത്തകളില്‍ ഇടം നേടിയത്. തെരുവ്നായക്കളെ പരിചരിക്കുന്നതോടൊപ്പം തന്നെ പ്രതിരോധകുത്തിവെപ്പുകള്‍ നടത്തി ഇവയെ ദത്ത് നല്‍കാനുള്ള സൗകര്യവും ഈ ദമ്പതികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവളെ കടലോരങ്ങളില്‍ അലഞ്ഞ് തിരിഞ്ഞ് നടന്ന നായ്ക്കളെ പരിചരിച്ച് തുടങ്ങിയ പരിചരണമാണ്.


ഇതുവരെ ഈ ദമ്പതികള്‍ പതിനാിയിരത്തിന് മുകളില്‍ നായ്ക്കളുടെ രക്ഷകരായി മാറിയിട്ടുണ്ട്. ഈ ദമ്പതികളെ അരങ്ങിലെത്തിക്കാന്‍ തീരുമാനിച്ചതും സംവിധായകന്‍ ബാബുരാജ് അസാറിയ തന്നെ.  ഡോക്യുമെന്ററി സിനിമകളിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയ സംവിധായകനാണ് ബാബുരാജ് അസാറിയ. തിരുവനന്തപുരത്തെ ഐ.ടി ജീവനക്കാരനായ ചെറുപ്പക്കാരന്റെ സംവിധാന മോഹമാണ് ഡോക്യുമെന്ററി ചിത്രങ്ങളിലൂടെ രാജ്യാന്തരമേളകളിലടക്കം കയറിച്ചെല്ലാന്‍ അദ്ദേഹത്തിന് പ്രചോദനമായതും. കളക്ടീവ് ഫ്രെയിമിന്റെ ബാനറില്‍ ബാബുരാജ് അസാറിയ തന്നെയാണ്. മനുഷ്യനും മൃഗവും തമ്മിലുള്ള വൈകാരിക നിമിഷങ്ങളെയാണ് 'മസ്‌ക്രോഫ്റ്റ് ദി സേവിയര്‍' വരച്ചുകാട്ടുന്നതെന്ന് ബാബുരാജ് പ്രതികരിക്കുന്നത്.

കോവളത്തെ ബ്രിട്ടീഷ് ദമ്പതികളുടെ ഈ  ജീവിതവും തെരുവ്‌നായ പരിപാലനത്തിന്റെ ഉള്ളറകളും ഡോക്യുമെന്ററി സിനിമയാക്കി ബാബുരാജ്
ഈ പതിമൂന്നിനാണ് അരങ്ങിലെത്തിച്ചത്.തെരുവ് നായകളുടെ രക്ഷകരായി എത്തുന്ന മേരിയും സ്റ്റീഫും അവരുടെ ജീവിതത്തിലെ ഭാഗമായിക്കഴിഞ്ഞ  നായകളുടെയും ജീവിതവുമാണ്്് 'മസ്‌ക്രോഫ്റ്റ് ദി സേവിയേഴ്‌സ്'  എന്ന ഡോക്യുമെന്ററി ചിത്രം പറയുന്നത്. ചിത്രത്തിന്റെ രചനയും നിര്‍മ്മാണവും സംവിധാനവും ഒരുക്കുന്നത് ബാബുരാജ് അസാറിയ തന്നെ. സച്ചിന്‍ സലീം ഡോ. ജും ഷി (സഹനിര്‍മ്മാതാക്കള്‍) സുഹന്ന ബന്നൂര്‍, അനന്തരാമൂ, ഷാബു സനാനന്ദന്‍ (എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍മാര്‍) അനിഷ് റോയ് (ഡി ഒ പി) ടി.എസ് വിഷ്ണു (സംഗീതം) സന്ദീപ് ഫ്രാഡിയ (എഡിറ്റിംഗ്).

 

അതിഥികളായി എത്തി രക്ഷകരായവര്‍

തെരുവ്‌നായ പരിപാലത്തിന് നിരവധി പദ്ധതികളും കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും മുടക്കുന്നുണ്ടെങ്കിലും ഇവയൊന്നും ഫലവത്താകുന്നില്ലെന്നാണ് ഈ ബ്രട്ടീഷ് ദമ്പതികളുടെ പരാതി. പത്തുവര്‍ഷത്തിനിടയില്‍ ആയിരക്കണക്കിന് നായക്കള്‍ക്ക് ഇവര്‍ രക്ഷകരായിട്ടുണ്ട്. തെരുവ്‌നായക്കളെ ദത്തെടുത്ത് പരിപാടിക്കുമ്പോള്‍ ഒരു മാസം 2 ലക്ഷം രൂപയധികം ചിലവ് വരുമെന്ന് സ്റ്റിഫ് പറയുന്നു.കേന്ദ്ര സര്‍ക്കാരിന്റേയും സംസ്ഥാന സര്‍ക്കാരിന്റേയും ഒട്ടനവധി പദ്ധതികള്‍ നിലവിലുണ്ടെങ്കിലും ഇവയൊന്നും പ്രാവര്‍ത്തികമാകുന്നില്ലെന്നാണ് ഇവര്‍ പരാതി പറയുന്നത്.

കേരളത്തില്‍ കുടുംബശ്രീയുടെ നിയന്ത്രണത്തിലാണ് തെരുവ്നായ പരിപാലനത്തിനുള്ള ഫണ്ട് ചിലവഴിക്കുന്നത്. എന്നാല്‍ ഇത് യഥാക്രമം ചിലവഴിക്കപ്പെടുന്നില്ല. ഒരു തെരുവ്നായയുടെ സംരക്ഷണത്തിനും പരിപാലനത്തിനും 2500 രൂപ ചിലവിലാണ് ഫണ്ട്. എന്നാല്‍ ഇത് പ്രാവര്‍ത്തികമാക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. കൊമേഴ്സ്യല്‍ വിസയില്‍ ഇന്ത്യയിലെത്തിയതിനാല്‍ ഇവര്‍ക്ക് സര്‍ക്കാരിന്റെ യാതൊരു സഹായവും എത്തപ്പെടുന്നില്ല. മസ്‌ക്രോഫ്റ്റ് ദമ്പതികളുടെ വീട്ടില്‍ ഇപ്പോള്‍ 200ലധികം തെരുവ്നായക്കള്‍ക്ക് സുഖവാസമാണ്.

muscroft the saviouer documentary film baburaj asariya

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES