തെന്നിന്ത്യന്‍ സിനിമാ ആരാധകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് മുക്ത. റിമിടോമിയുടെ സഹോദരന്‍ റിങ്കുവാണ് മുക്തയെ വിവാഹം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ചെറിയ ഇടവേള എടുത്ത മുക്ത തന്റെയും മകളുടെയും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കണ്‍മണി എന്നു വിളിക്കുന്ന മുക്തയുടെ മകള്‍ കിയാര ഇന്ന് നാലാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഇപ്പോള്‍ കുടുംബസമേതമുള്ള കിയാരയുടെ പിറന്നാള്‍ ആഘോഷചിത്രങ്ങളാണ് വൈറലാകുന്നത്.
2015 ലാണ് മുക്ത വിവാഹിതയായത്. റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയാണ് താരത്തെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് ഏറെ താമസിയാതെയാണ് ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥിയായി എത്തിയത്. 2016ലാണ് മുക്തയ്ക്ക് മകള്‍ ജനിച്ചത്. കിയാര എന്ന് പേരുള്ള മകളെ കണ്‍മണിയെന്നാണ് ഇവര്‍ വിളിക്കുന്നത്. കിയാരയുടെ രസകരമായ വീഡിയോകളും ചിത്രങ്ങളും മുക്തയും റിമിടോമിയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മകള്‍ക്ക് ഇന്ന്് നാലാം പിറന്നാളാണെന്ന് മുക്ത ആരാധകരെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ആഘോഷചിത്രങ്ങള്‍ക്കായി ആരാധകര്‍ ഉറ്റുനോക്കുകയായിരുന്നു.
എന്റെ കണ്‍മണിക്ക് 4 വയസ്സായെന്ന സന്തോഷം പങ്കുവെച്ചാണ് മുക്ത എത്തിയത്്. തനിക്കേറെ പ്രിയപ്പെട്ട ഗാനത്തിനൊപ്പം ചുവടുവെക്കുകയായിരുന്നു താരം. പെരുമഴക്കാലത്തിലെ ചെന്താര്‍മിഴി എന്ന ഗാനത്തിനൊപ്പമായാണ് മുക്ത ചുവടുവെച്ചത്. മുത്തുണിക്ക് ആശംസയുമായെത്തിയവകോട് നന്ദി പറഞ്ഞും മുക്ത എത്തിയിരുന്നു. സെറ്റും മുണ്ടുമണിഞ്ഞ് ചുവടുവെക്കുന്ന മുക്തയ്ക്കരികില്‍ കണ്‍മണിയുമുണ്ടായിരുന്നു. അമ്മ ചെയ്യുന്നത് പോലെ തന്നെ മകളും ചെയ്യുന്നുണ്ടായിരുന്നു. വീട്ടിലേക്ക് കേക്കെത്തിച്ച് തന്നവരോട് നന്ദി പറഞ്ഞും മുക്ത എത്തിയിരുന്നു.
കണ്‍മണിക്കായി കേക്കൊരുക്കി റിമി ടോമിയും എത്തിയിരുന്നു. കേക്കിന് മുന്നില്‍ അതീവ സന്തോഷത്തോടെ ഇരിക്കുന്ന കണ്‍മണിയുടെ ചിത്രമായിരുന്നു റിമി പങ്കുവെച്ചത്. ഹാപ്പി ബര്‍ത്ത് ഡേ എന്റെ കണ്‍മണിക്കുട്ടീ, കൊച്ചമ്മേടെ ഒരായിരം ചക്കരയുമ്മ, ഞാനുണ്ടാക്കിയ കേക്ക് ഇന്ന് കട്ട് ചെയ്യുമ്പോള്‍ അതിലേറെ സന്തോഷമെന്നുമായിരുന്നു റിമി ടോമി കുറിച്ചത്. ഭാവന, മാളവിക വെയ്ല്‍സ്, ശില്‍പബാല, പ്രിയങ്ക നായര്‍, സ്നേഹ ശ്രീകുമാര്‍, രഞ്ജിനി ജോസ്, തുടങ്ങിയവരെല്ലാം കണ്‍മണിക്ക് ആശംസ നേര്‍ന്നിരുന്നു.റിമി ടോമിയും മുക്തയുമായി അടുത്ത സൗഹൃദമുള്ളയാളാണ് ഭാമ. തന്റെ വിവാഹത്തിനെത്തിയ കണ്‍മണിയുടെ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു ഭാമ എത്തിയത്. ഹാപ്പി ഹാപ്പി ബര്‍ത്ത് ഡേ ഔര്‍ ഡാര്‍ലിംഗ് കണ്‍മണിക്കുട്ടി എന്നും ഭാമ കുറിച്ചിരുന്നു. മുക്തയും റിമി ടോമിയും കണ്‍മണിയും ഒരേ നിറത്തിലുള്ള വസ്ത്രങ്ങളിഞ്ഞായിരുന്നു ഭാമയുടെ വിവാഹ വിരുന്നില്‍ പങ്കെടുത്തത്. മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും ഒപ്പമായിരുന്നു കഴിഞ്ഞ തവണ കിയാരയുടെ പിറന്നാള്‍ ആഘോഷം. മുക്തയും റിങ്കുവും വാങ്ങിയ ഫ്‌ളാറ്റിലായിരുന്നു ആഘോഷം. അതിഥികള്‍ക്കായി മുക്ത ഭക്ഷണമുണ്ടാക്കിയതിന്‍രെയും വീട്ടിലെ ബര്‍ത്ത് ഡേ അറേഞ്ച്‌മെന്റസിന്റെയും ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.