മലയാളത്തിന്റെ പ്രിയനടന്മാരില്‍ ഒരാളാണ് മുകേഷ്.1982-ൽ പുറത്തിറങ്ങിയ ബലൂൺ എന്ന ചിത്രത്തിലൂടെയാണ് മുകേഷ് ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത നിരവധി ഹാസ്യചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു. 1989-ൽ സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ റാംജിറാവ് സ്പീക്കിങ്ങ് എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ ചലച്ചിത്രജീവിതത്തിൽ വഴിത്തിരിവായത്. തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ ജീവിതത്തോട് അടുത്ത് നില്‍ക്കുന്ന കഥാപാത്രത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ മുകേഷ് പറഞ്ഞ വാക്കുകള്‍ ആണ് വൈറലാകുന്നത്.
'ഒരു കഥാപാത്രത്തില്‍ എവിടെയെങ്കിലും ഞാന്‍ കാണും. ബാക്കി ചിലതൊക്കെ ഇമേജിനേഷനാണ്. കോളേജില്‍ പഠിച്ചിരുന്ന സമയത്ത് സുന്ദരിയായ ടീച്ചറെ കളിയാക്കിയിരുന്നു. അവര് നടന്ന് പോയപ്പോള്‍ ഒരുപാട്ട് പാടി. അവരുടെ പേരുമായി ബന്ധപ്പെട്ട പേരാണ്. 2000 കുട്ടികള്‍ പഠിക്കുന്ന കോളേജില്‍ ടീച്ചറെ കളിയാക്കി പാട്ട് പാടിയത് വലിയ വിഷമമായി.
അച്ഛനെയൊക്കെ വിളിപ്പിച്ചു. ആത്മഹത്യയോ നാടുവിടലോ എന്തെങ്കിലും ചെയ്യാനുള്ള പ്ലാനിലായിരുന്നു അന്ന്. അച്ഛനൊക്കെ അറിഞ്ഞതിന് ശേഷം നല്ല വഴക്ക് കിട്ടി. പില്‍ക്കാലത്ത് ഈ സംഭവം എഴുതി ഞാന്‍ കാശുണ്ടാക്കി.' മുകേഷ് പറഞ്ഞു. നല്ല കോമഡിയാണല്ലോയെന്നായിരുന്നു അന്നെല്ലാവരും പറഞ്ഞതെന്നും താരം കൂട്ടിച്ചേര്‍ത്തു