പറയാനുളളതെല്ലാം അതിലുണ്ട് ഞാനൊന്നും സംസാരിക്കില്ല; പ്രതികരണം ചോദിച്ച മാധ്യമങ്ങളോട് ദേഷ്യപ്പെട്ട് മോഹന്‍ലാല്‍

Malayalilife
topbanner
പറയാനുളളതെല്ലാം അതിലുണ്ട് ഞാനൊന്നും സംസാരിക്കില്ല; പ്രതികരണം ചോദിച്ച മാധ്യമങ്ങളോട് ദേഷ്യപ്പെട്ട് മോഹന്‍ലാല്‍

താരസംഘടനയായ എഎംഎംഎയുടെ എക്സിക്യൂട്ടിവ് യോഗം കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നത്. ബെംഗളുരു ലഹരിക്കടത്ത് കേസില്‍ അറസ്റ്റിലായ നടനും എഎംഎംഎ അംഗവുമായ ബിനീഷ് കോടിയേരിയ്ക്കെതിരെ നടപടി കൈക്കൊള്ളുവാനും നടി പാര്‍വതി തിരുവോത്ത് നേരത്തേ സമര്‍പ്പിച്ച രാജിക്കത്ത് സ്വീകരിക്കുവാനുമൊക്കെയായിട്ടായിരുന്നുഎഎംഎംഎ യോഗം നടന്നത്. യോഗത്തിന് ശേഷം ആദ്യം പുറത്തേക്ക് വന്നത് സിദ്ദിഖായിരുന്നു.

എന്നാല്‍ യോഗം അവസാനിച്ചിട്ടില്ലെന്നും തനിക്ക് പോയിട്ട് തിരക്കുള്ളതിനാല്‍ നേരത്തേ ഇറങ്ങിയതാണെന്നും യോഗതീരുമാനങ്ങള്‍ കൃത്യമായി എക്സിക്യൂട്ടിവ് പ്രസിഡന്റായ മോഹന്‍ലാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കുമെന്നുമായിരുന്നു സിദ്ദിഖ് പറഞ്ഞത്. അധികാരസ്ഥാനത്ത് ഉളളവര്‍ തീരുമാനം അറിയിക്കുമെന്നാണ് സിദ്ദിഖ് അറിയിച്ചത്. അല്‍പ്പ സമയത്തെ കാത്തിരിപ്പിന് ശേഷമാണ് മോഹന്‍ലാല്‍ പുറത്തേക്ക് എത്തിയത്. പുറത്തേക്ക് എത്തിയതും യോഗതീരുമാനങ്ങള്‍ കുറിച്ച കുറിപ്പ് മാധ്യമങ്ങള്‍ക്ക് നേരേ നീട്ടുകയായിരുന്നു. പ്രതികരണത്തിനായി മൈക്കുമായി അടുത്തേക്കെത്തിയ മാധ്യമങ്ങളോട് പറയാനുള്ളതെല്ലാം ഇതിലുണ്ടെന്ന് പറഞ്ഞ് കയര്‍ക്കുകയായിരുന്നു മോഹന്‍ലാല്‍.

ദേഷ്യപ്പെട്ട് നീങ്ങിയ മോഹന്‍ലാല്‍ ഉടന്‍ തന്നെ കാറില്‍ കയറി വാതില്‍ വലിച്ചടയ്ക്കുകയും ചെയ്തു. ഇത് വായിച്ചാല്‍ മതിയെന്നും ഞാന്‍ ഒന്നും സംസാരിക്കില്ലെന്നും മോഹന്‍ലാല്‍ ദേഷ്യപ്പെട്ടുകൊണ്ട് മാധ്യമങ്ങളോട് പറഞ്ഞു. ഇതിന്റെ വീഡിയോ ഇപ്പോള്‍ യൂട്യൂബില്‍ വൈറലാണ്. കമ്മിറ്റി എടുത്ത തീരുമാനങ്ങള്‍. കുമാരി പാര്‍വ്വതി തിരുവോത്തിന്റെ രാജി സ്വകരിച്ചു. ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അദ്ദേഹത്തോട്് വിശദീകരണം തേടുവാന്‍ തീരുമാനിച്ചു. അമ്മ സംഘടനയുടെ സാമ്പത്തീക ഭദ്രതയ്ക്ക് വേണ്ടി ഒരു ചിത്രം നിര്‍മ്മിക്കുവാന്‍ തീരമാനിച്ചു അംഗങ്ങളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ വര്‍ദ്ധിപ്പിച്ചു.

Read more topics: # mohanlal.media,# AMMA meeting
mohanlal to media after AMMA meeting

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES