Latest News

ഒരു വില്ലന് വേണ്ടതെല്ലാം എന്റെ മുഖത്തും ശരീരത്തിലും ഉണ്ടായിരുന്നിരിക്കണം; അപ്പോള്‍ സുന്ദരനല്ലെന്ന് സ്വയം ബോധ്യമുണ്ടായിരുന്നു;അഹങ്കാരം കൊണ്ട് പറയുന്നതല്ല, ഞാന്‍ ഇത്രകാലം മലയാള സിനിമയില്‍ നിന്നോളാം എന്ന് ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ല: മോഹന്‍ലാലിന് പറയാനുള്ളത്

Malayalilife
topbanner
ഒരു വില്ലന് വേണ്ടതെല്ലാം എന്റെ മുഖത്തും ശരീരത്തിലും ഉണ്ടായിരുന്നിരിക്കണം; അപ്പോള്‍ സുന്ദരനല്ലെന്ന് സ്വയം ബോധ്യമുണ്ടായിരുന്നു;അഹങ്കാരം കൊണ്ട് പറയുന്നതല്ല, ഞാന്‍ ഇത്രകാലം മലയാള സിനിമയില്‍ നിന്നോളാം എന്ന് ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ല: മോഹന്‍ലാലിന് പറയാനുള്ളത്

മോഹന്‍ലാല്‍ അഭിനയിച്ച്, പ്രേക്ഷകരുടെ മുന്നിലെത്തിയ ആദ്യത്തെ സിനിമ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ആയിരുന്നു.ആദ്യചിത്രം പുറത്തിറങ്ങുമ്പോള്‍ മോഹന്‍ലാലിന് 20 വയസ്സായിരുന്നു പ്രായം. ചിത്രത്തില്‍ വില്ലന്‍ വേഷമായിരുന്നു മോഹന്‍ലാലിന്.ശങ്കര്‍ ആയിരുന്നു മോഹന്‍ലാലിന്റെ ആദ്യ ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. സംവിധാനം ചെയ്തത് ഫാസിലും. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലന്‍ പരിവേഷത്തിന് ശേഷം നായകനായി മലയാള സിനിമയിലേക്ക് ചുവടുവച്ച നടന്‍ മലയാളിയ്ക്ക് മുന്നില്‍ മാറിമാറി വേഷമണിഞ്ഞ് മഹാനടനായി വളര്‍ന്നയാളാണ്. ഇപ്പോള്‍ ആദ്യ ചിത്രം മുതല്‍ ഇതുവരെയുള്ള സിനിമാ ജീവിതത്തെക്കുറിച്ച് മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്റ്റൈലിന് നല്കിയ അഭിമുഖത്തില്‍ പങ്ക് വക്കുകയുണ്ടായി.

ഇപ്പോഴും ഓര്‍ക്കുമ്പോള്‍ അദ്ഭുതകരമായ ഒരുകാര്യം ചെറുപ്പം മുതലേ എനിക്കുചുറ്റും സിനിമയുണ്ടായിരുന്നു എന്നതാണെന്നും കുടുംബത്തില്‍ സിനിമയുമായി വിദൂരബന്ധമുള്ളവര്‍ പോലുമില്ല. എന്നിട്ടും ഞാന്‍ ആറാംക്ലാസിലും പത്താംക്ലാസിലും കോളേജിലും പഠിക്കുമ്പോള്‍ മൂവി ക്യാമറയ്ക്ക് മുന്നില്‍ ചെന്നുപെട്ടുവെന്നും നടന്‍ പറയുന്നു.

'മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍' വരുമ്പോള്‍ സിനിമയില്‍ സുന്ദരനായകന്മാരുടെ കാലമായിരുന്നു. അപകര്‍ഷത തോന്നിയിരുന്നോവെന്ന ചോദ്യത്തിന് ഞാനതിന് നായകനായിട്ടല്ലല്ലോ വന്നത്, വില്ലനായിട്ടല്ലേ? ഒരു വില്ലന് വേണ്ടതെല്ലാം എന്റെ മുഖത്തും ശരീരത്തിലും ഉണ്ടായിരുന്നിരിക്കണം. അപ്പോള്‍ സുന്ദരനല്ലെന്ന് സ്വയം ബോധ്യമുണ്ടായിരുന്നു. പൂര്‍ണമായി ബോധ്യമുണ്ടായിരുന്നു. ഇപ്പോഴുമുണ്ടെന്ന നടന്‍ പറഞ്ഞു.

ശരീരത്തിന് കൃത്യമായ പ്രൊപ്പോഷനുള്ള ആളൊന്നുമല്ല ഞാന്‍ ഇക്കാര്യത്തില്‍ എനിക്ക് യാതൊരു വിധത്തിലുള്ള ശങ്കയോ ആശങ്കയോ ഉണ്ടായിരുന്നില്ല. കാരണം ആദ്യസിനിമ കഴിഞ്ഞ് അടുത്തസിനിമ, അതുകഴിഞ്ഞ് അടുത്തത്, അത്തരത്തിലുള്ള പദ്ധതികളൊന്നും മനസ്സിലില്ലായിരുന്നു. ഒരിക്കല്‍ ക.പി. ഉമ്മര്‍ എന്നോട് പറഞ്ഞു: എത്ര കാണാന്‍ കൊള്ളാത്തവനും കുറേക്കാലം സിനിമയില്‍ നിന്നാല്‍ നന്നാവും. ഉദാഹരണം ലാല്‍ തന്നെ.അദ്ദേഹം അത് തമാശയായിട്ടാണോ കാര്യമായിട്ടാണോ പറഞ്ഞത് എന്നെനിക്കറിയില്ല. എന്തായാലും ഞാനതിനെ പോസിറ്റീവായിത്തന്നെ സ്വീകരിച്ചുവെന്നും നടന്‍ പറയുന്നു.

പിന്നെ, സിനിമയില്‍  ചെയ്യുന്ന കഥാപാത്രങ്ങളിലൂടെയാണ് നമുക്ക് സൗന്ദര്യം വരുന്നത്. അതിന്റെ ക്രെഡിറ്റ് എഴുത്തുകാരനും സംവിധായകനുമുള്ളതാണ്. ഏറ്റവും മനോഹരമായ ശില്പത്തിനും അല്പം പ്രശ്‌നമുള്ള ശില്പത്തിനും ഒരുപോലെ ഭംഗിതോന്നാവുന്ന സാഹചര്യം വരും. കണ്ടുകണ്ട് ഇഷ്ടപ്പെട്ട് ഇഷ്ടപ്പെട്ട് ആള്‍ക്കാരുടെ മനസ്സില്‍ നല്ലതായി മാറുക. അതിന് ഉദാഹരണമായിരിക്കും ഞാനെന്നും നടന്‍ പറയുന്നു.

ഔട്ടാകും എന്ന അവസ്ഥ നേരിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന്അങ്ങനെയൊരു അവസ്ഥയെക്കുറിച്ച് ഞാന്‍ കണ്‍സേണ്‍ഡ് അല്ല. ഇത് അഹങ്കാരംകൊണ്ട് പറയുന്നതല്ല. കാരണം, ഞാന്‍ ഇത്രകാലം മലയാളസിനിമയില്‍ നിന്നോളാം എന്ന് ആര്‍ക്കും വാക്കുകൊടുത്തിട്ടില്ല. ഒരു പാട് സിനിമകള്‍ ചെയ്യാമെന്ന് പ്രതിജ്ഞയെടുത്തിട്ടുമില്ല.

ഞാന്‍ സിനിമയില്‍വന്ന രീതികൊണ്ടായിരിക്കാം ഇങ്ങനെയൊരു മാനസികാവസ്ഥ എനിക്കുണ്ടായത്. എപ്പോഴും എന്നെ സിനിമയോട് ചേര്‍ത്തുനിര്‍ത്തുന്ന ഒരു ശക്തിയുണ്ട്. അത് എന്നെ കാത്തോളും. ഇങ്ങനെ ചെയ്താല്‍ ഇങ്ങനെയാവും എന്ന് കണക്കുകൂട്ടി ജീവിക്കുന്നവര്‍ക്കേ ഇത്തരം പേടിയുണ്ടാവൂ. മോഹന്‍ലാല്‍ വ്യക്തമാക്കി.

mohanlal says about cinima life

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES