കേരളത്തിലെ പ്രശസ്ത ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടന്‍ മോഹന്‍ലാല്‍ പങ്ക് വച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. മലയാള സിനിമയിലെ മനോഹരമായ ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് രൂപം നല്‍കിയത് അദ്ദേഹത്തിന്റെ കൈവിരലുകള്‍ ആയിരുന്നു. ഇപ്പോഴിതാ, നടന്‍ മോഹന്‍ലാല്‍ വൈകാരികമായ ഒരു കുറിപ്പാണ് പങ്ക് വച്ചത്്.
ഇന്ന് ഏറെ വേദന നിറഞ്ഞ ദിവസമാണെന്നും വര്‍ഷങ്ങളായുള്ള ആത്മബന്ധമാണ് സഹോദരതുല്യനായ ആ കലാകാരനുമായി തനിക്കുണ്ടായിരുന്നതെന്നും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ആ വലിയ കലാകാരന്‍ സമ്മാനിച്ച ദൈവത്തിന്റെ വിരല്‍സ്പര്‍ശമുള്ള ഒട്ടേറേ ചിത്രങ്ങള്‍ നിധിപോലെ കാത്തുസൂക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഞ്ചുവര്‍ഷത്തോളം സമയമെടുത്ത് അദ്ദേഹം വരച്ച് സമ്മാനിച്ച സൗന്ദര്യലഹരി എന്ന വിസ്മയ ചിത്രത്തെ പറ്റിയും മോഹന്‍ലാല്‍ കുറിച്ചു.
കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരി മരണപ്പെട്ടത്. 97 വയസായിരുന്നു. ശ്വാസ കോശത്തിലെ അണുബാധയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ ദിവസങ്ങളായി ചികിത്സയിലായിരുന്നു. ഈ മാസം ഒന്നിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഏറെ വേദന നിറഞ്ഞ ദിവസമാണിന്ന്. വരയുടെ വരദാനം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന, ഇതിഹാസ ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി സര്‍ നമ്മോട് വിടപറഞ്ഞിരിക്കുന്നു. എത്രയോ വര്‍ഷത്തെ ആത്മബന്ധമായിരുന്നു സഹോദരതുല്യനായ ആ കലാകാരനുമായി എനിക്കുണ്ടായിരുന്നത്. ആ വലിയ കലാകാരന്‍ സമ്മാനിച്ച ദൈവത്തിന്റെ വിരല്‍സ്പര്‍ശമുള്ള ഒട്ടേറേ ചിത്രങ്ങള്‍ നിധിപോലെ ഞാന്‍ കാത്തുസൂക്ഷിക്കുന്നു, പ്രത്യേകിച്ച് അഞ്ചുവര്‍ഷത്തോളം സമയമെടുത്ത് വരച്ച് അദ്ദേഹം എനിക്ക് സമ്മാനിച്ച സൗന്ദര്യലഹരി എന്ന വിസ്മയ ചിത്രം. സൗമ്യമായ പെരുമാറ്റവും സ്‌നേഹം നിറഞ്ഞ വാക്കുകളും കൊണ്ട് ഒരു സഹോദരനെപ്പോലെ അരികിലുണ്ടായിരുന്നു എന്റെ പ്രിയപ്പെട്ട നമ്പൂതിരി സര്‍. കലാകേരളത്തിന് തന്നെ തീരാനഷ്ടമായി മാറിയ അദ്ദേഹത്തിന്റെ വേര്‍പാടില്‍ കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍.