2021-ൽ പ്രദർശനത്തിനെത്തുവാൻ പോകുന്ന ഒരു മലയാളഭാഷാ ചരിത്ര-ഐതിഹ്യ ചലച്ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. പ്രിയദർശൻ സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം ആശിർവാദ് സിനിമാസ്, മൂൺഷൂട്ട് എൻറ്റർടൈൻമെൻഡ്, കോൺഫിഡൻഡ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ്.ടി കുരുവിള, റോയ് .സി.ജെ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. മോഹൻലാൽ, മഞ്ജു വാര്യർ, കീർത്തി സുരേഷ്, സുനിൽ ഷെട്ടി, അർജ്ജുൻ സർജ, പ്രഭു, മുകേഷ്, സിദ്ദിഖ് തുടങ്ങിയ വൻ താരനിര ഈ ചിത്രത്തിനുവേണ്ടി അണിനിരന്നു.
ഇപ്പോൾ സിനിമയയുടെ കൂടുതൽ വിവരം പങ്കുവെച്ച് മോഹൻലാൽ വന്ന വീഡിയോ ആണ് വൈറൽ. സിനിമ എന്തായാലും പ്രേക്ഷകര്‍ക്ക് ഒരു നിരാശ കൊടുക്കില്ലെന്നും മോഹൻലാൽ ഉറപ്പ് നൽകിയിട്ടുണ്ട്.
കുഞ്ഞാലി മരക്കാറിനെ ആദ്യത്തെ സ്വാതന്ത്ര്യ സമര സേനാനിയായി വിശേഷിപ്പിക്കാം. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ജീവിതത്തെ കുറിച്ച് നമുക്ക് എല്ലാവര്‍ക്കും കേട്ട് കേള്‍വി മാത്രമാണ് ഉള്ളത്. അതില്‍ നിന്നും പ്രിയദര്‍ശന്‍ ഒരു കഥയുണ്ടാക്കുകയാണ് ചെയ്തത്. കുഞ്ഞാലിയുടെ ജീവിത യാത്രയാണ് സിനിമയെന്നും മോഹന്‍ലാല്‍ പറഞ്ഞു.
മലയാളസിനിമയിലെ ഏറ്റവും ചെലവേറിയ ഈ ചിത്രത്തിന്റെ ബജറ്റ് 100 കോടി രൂപയാണ്. ഈ ചിത്രം ചൈനീസ് ഭാഷയിലും റിലീസ് ചെയ്യാൻ തീരുമാനിച്ചു. ചൈനീസ് ഭാഷയിലുള്ള ആദ്യ മലയാള ചിത്രമാകും ഇത്.പൂർണമായും ചൈനീസ് ഭാഷയിൽ ഡബ്ബ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചലച്ചിത്രങ്ങളിലൊന്നാണിത്. എസ്സ്. തിരു ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചു. ഈ ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്തത് എം.എസ്സ് അയ്യപ്പൻ നായരാണ്. റോണി റാഫേൽ സംഗീത സംവിധാനം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയത് രാഹുൽ രാജും, അങ്കിത് സൂരിയും ലൈൽ ഇവാൻസ് റോഡറും ചേർന്നാണ്.ലോകത്ത് പടർന്നു പിടിച്ച കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഈ ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചു. 2020 മാർച്ച് 26-ന് ആയിരുന്നു ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്.