തെലുങ്ക് ചിത്രം കണ്ണപ്പയുടെ ഷൂട്ടിങിനായി മോഹന്‍ലാല്‍ ന്യൂസിലന്റില്‍;   പക്ഷികളുടെ തൂവലുകളും മൃഗങ്ങളുടെ രോമങ്ങളും കൊണ്ട് നിര്‍മ്മിച്ച കൊറാവായ് വേഷം ധരിപ്പിച്ച് ആരാധകര്‍; സോഷ്യല്‍മീഡിയയില്‍ വൈറലായി വീഡിയോ

Malayalilife
topbanner
തെലുങ്ക് ചിത്രം കണ്ണപ്പയുടെ ഷൂട്ടിങിനായി മോഹന്‍ലാല്‍ ന്യൂസിലന്റില്‍;   പക്ഷികളുടെ തൂവലുകളും മൃഗങ്ങളുടെ രോമങ്ങളും കൊണ്ട് നിര്‍മ്മിച്ച കൊറാവായ് വേഷം ധരിപ്പിച്ച് ആരാധകര്‍; സോഷ്യല്‍മീഡിയയില്‍ വൈറലായി വീഡിയോ

മോഹന്‍ലാല്‍ തെലുങ്കില്‍ അഭിയിക്കുന്ന ചിത്രം എന്ന നിലയില്‍ മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധനേടിയ സിനിമയാണ് 'കണ്ണപ്പ'. വിഷ്ണു മഞ്ചു പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മുകേഷ് കുമാര്‍ സിംഗ് ആണ്. കുറച്ച് ദിവസം മുമ്പാണ് കണ്ണപ്പയുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഇപ്പോളിതാ ചിത്രത്തിന്റെ ഷൂട്ടിനായി ന്യൂസിലന്റില്‍ എത്തിയ  മോഹന്‍ലാലിന്റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

കണ്ണപ്പ ഷൂട്ടിനു ശേഷം മടങ്ങുന്ന താരത്തെ ട്രെഡീഷണല്‍ കൊറോവായ്   വേഷം അണിയിപ്പിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. പക്ഷികളുടെ തൂവലുകളും മൃഗങ്ങളുടെ രോമങ്ങളും കൊണ്ട് പ്രത്യേക കൈകൊണ്ട് നിര്‍മ്മിക്കുന്നവയാണ് കൊറോവായ് വസ്ത്രങ്ങള്‍. 

കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് മോഹന്‍ലാല്‍. എമ്പുരാന്‍, വൃഷഭ, റാം, റംമ്പാന്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. അതേസമയം, മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസും  റിലീസിന് ഒരുങ്ങുകയാണ്. മലയാളത്തില്‍, ശോഭനയ്ക്ക് ഒപ്പം അഭിനയിക്കുന്ന തരുണ്‍ മൂര്‍ത്തി ചിത്രത്തിന്റെയും ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

 

Read more topics: # മോഹന്‍ലാല്‍
mohanlal korowai dress

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES