Latest News

വക്കീല്‍ കുപ്പായമണിഞ്ഞ മോഹന്‍ലാലിന്റെ ചിത്രവുമായി 'നേര്' ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്ത്;  സീക്കിങ് ജസ്റ്റിസ്'എന്ന ടാഗ് ലൈനുമായി ജിത്തു ജോസഫ് ചിത്രം അണിയറയില്‍

Malayalilife
 വക്കീല്‍ കുപ്പായമണിഞ്ഞ മോഹന്‍ലാലിന്റെ ചിത്രവുമായി 'നേര്' ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്ത്;  സീക്കിങ് ജസ്റ്റിസ്'എന്ന ടാഗ് ലൈനുമായി ജിത്തു ജോസഫ് ചിത്രം അണിയറയില്‍

പ്രേക്ഷകരേവരും ഏറ്റെടുത്ത 'ദൃശ്യം', 'ദൃശ്യം 2', '12ത് മാന്‍' എന്നീ സിനിമകള്‍ക്ക് ശേഷം ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമായ 'നേര്' എന്ന സിനിമയുടെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തിറങ്ങി. വക്കീല്‍ കുപ്പായമണിഞ്ഞ് നില്‍ക്കുന്ന മോഹന്‍ലാലിനെ കാണിച്ചുകൊണ്ടുള്ളതാണ് പോസ്റ്റര്‍. സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും രചിക്കുന്നത് 'ദൃശ്യം 2'-ല്‍ അഡ്വക്കേറ്റ് കഥാപാത്രമായെത്തിയ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ്.

പ്രിയാമണി ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഗ്രാന്‍ഡ് മാസ്റ്ററിന് ശേഷം മോഹന്‍ലാലും പ്രിയാമണിയും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. 2010-ല്‍ പുറത്തിറങ്ങിയ 'ജനകന്‍' എന്ന സിനിമയ്ക്ക് ശേഷം 13 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മോഹന്‍ലാല്‍ വക്കീല്‍ കഥാപാത്രമായെത്തുന്നതെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 

'സീക്കിങ് ജസ്റ്റിസ്' എന്ന ടാഗ്ലൈനുമായി എത്തിയിരുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ 33-ാ മത് നിര്‍മാണ ചിത്രംകൂടിയാണിത്. സിദ്ധിഖ്, ജഗദീഷ്, അനശ്വര രാജന്‍, നന്ദു, ഗണേഷ് കുമാര്‍, ദിനേഷ് പ്രഭാകര്‍, ശ്രീധന്യ, രശ്മി അനില്‍, ഷെഫ് പിള്ള, പ്രശാന്ത് നായര്‍, ശങ്കര്‍ ഇന്ദുചൂഡന്‍ തുടങ്ങി നിരവധിപേരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. 

ഛായാഗ്രഹണം: സതീഷ് കുറുപ്പ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ശാന്തി ആന്റണി, പ്രൊഡക്ഷന്‍ ഡിസൈനര്‍: ബോബന്‍, എഡിറ്റര്‍: വിനായക് വി.എസ്, സംഗീതം: വിഷ്ണു ശ്യാം, കോസ്റ്റ്യും: ലിന്‍ഡ ജീത്തു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സിദ്ധു പനക്കല്‍, സൗണ്ട് ഡിസൈന്‍: സിനോയ് ജോസഫ്, ഗാനരചന: വിനായക് ശശികുമാര്‍, ചീഫ് അസോ.ഡയറക്ടര്‍: സുധീഷ് രാമചന്ദ്രന്‍, മേക്കപ്പ്: അമല്‍ ചന്ദ്ര, ഫിനാന്‍സ് കണ്‍ട്രോളര്‍: മനോഹരന്‍ കെ പയ്യന്നൂര്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: പ്രണവ് മോഹന്‍, ഫിനാന്‍സ് മാനേജര്‍: ബേസില്‍ എം ബാബു, സ്റ്റില്‍സ്: ബെന്നറ്റ് എം വര്‍ഗ്ഗീസ്, വിഎഫ്എക്‌സ്: ടോണി മാഗ്മിത്ത്, ഡിസൈന്‍: റോസ്‌മേരി ലില്ലു, ഓവര്‍സീസ് റിലീസ്: ഫാര്‍സ് ഫിലിം കമ്പനി, ആശിര്‍വാദ് സിനിമാസ്, വിഷ്വല്‍ പ്രൊമോഷന്‍സ്: സ്‌നേക്പ്ലാന്റ്.

mohanlal jeeth jjoseph movie nERU

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES