Latest News

പ്രിയപ്പെട്ട ലാലിന് വിജയാശംസകള്‍ നേര്‍ന്ന് ഇച്ചാക്ക; ആശംസകളറിയിച്ച് കുറിപ്പുമായി സംവിധായകന്‍ വിനയന്‍; ചെന്നൈ പ്രീമയറില്‍ ചിത്രം കണ്ട് വിജയ് സേതുപതിയടക്കം താരങ്ങള്‍; അഡ്വാന്‍സ് ബുക്കിങിലും മികച്ച പ്രതികരണം; താരരാജാവ് പമോഷന് കുരിശിന്റെ ലോക്കറ്റുള്ള മാല ധരിച്ചെത്തിയതും ചര്‍ച്ച

Malayalilife
പ്രിയപ്പെട്ട ലാലിന് വിജയാശംസകള്‍ നേര്‍ന്ന് ഇച്ചാക്ക; ആശംസകളറിയിച്ച് കുറിപ്പുമായി സംവിധായകന്‍ വിനയന്‍; ചെന്നൈ പ്രീമയറില്‍ ചിത്രം കണ്ട് വിജയ് സേതുപതിയടക്കം താരങ്ങള്‍; അഡ്വാന്‍സ് ബുക്കിങിലും മികച്ച പ്രതികരണം; താരരാജാവ് പമോഷന് കുരിശിന്റെ ലോക്കറ്റുള്ള മാല ധരിച്ചെത്തിയതും ചര്‍ച്ച

മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധായകന്റെ തൊപ്പിവെക്കുന്ന ചിത്രം എന്നതിനാല്‍ തന്നെ ബറോസിനായി എല്ലാവരും കാത്തിരിക്കുകയാണ്. ക്രിസ്മസ് ദിനമായ നാളെയാണ് ചിത്രത്തിന്റെ റിലീസ്. റിലീസിന് മൂന്നോടിയായി ചിത്രത്തിന്റെ പ്രിവ്യൂ ഇന്നലെ ചെന്നൈയില്‍ നടന്നു. പ്രണവും വിസ്മയയും സുചിത്രയും അടക്കം ഷോ കാണാനെത്തി. സംവിയകന്‍ മണിരത്നം, നടി രോഹിണി, നടന്‍ വിജയ് സേതുപതി തുടങ്ങിയവര്‍ ഷോയില്‍ പങ്കെടുത്തിരുന്നു. ഈ പ്രിവ്യു ഷോയില്‍ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

സിനിമയിലെ കഥാപാത്രങ്ങളും ത്രീ ഡി എഫക്ടുമെല്ലാം നന്നായി ഇഷ്ടപ്പെടുമെന്നും ബറോസ് കുടുംബസമേതം കാണാന്‍ സാധിക്കുന്ന സിനിമയായിരിക്കുമെന്നും വിജയ് സേതുപതി പറഞ്ഞു. സിനിമയുടെ കഥയെയും ക്യാമറ വര്‍ക്കിനെയും മോഹന്‍ലാലിന്റെ സംവിധാന മികവിനെയുമെല്ലാം നടി രോഹിണി പ്രകീര്‍ത്തിച്ചു.

ബറോസ് പ്രധാനമായും കുട്ടികള്‍ക്കായുള്ള സിനിമയാണെന്നും ഒരു ദൃശ്യവിരുന്നാണെന്നുമാണ്പ്രിവ്യു ഷോ കണ്ടിറങ്ങിയ പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ഒരു ഹോളിവുഡ് സിനിമ കണ്ടിറങ്ങിയ അനുഭവമാണ് സിനിമ സമ്മാനിച്ചത് എന്ന് ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെട്ടു. ഇതിനിടെ നാളെ റിലീസിനെത്തുന്ന ചിത്രത്തിന് വിജയാശംസകളുമായി മമ്മൂട്ടിയും സംവിധായകന്‍ വിനയനും എത്തി.


പ്രിയപ്പെട്ട ലാലിന് വിജയാശംസകള്‍ നേരുന്നുവെന്നാണ് മമ്മൂട്ടി എഴുതിയിരിക്കുന്നത്. ഇത്ര കാലം അഭിനയ സിദ്ധി കൊണ്ട് നമ്മളെ ത്രസ്സിപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയും ചെയ്ത മോഹന്‍ലാലിന്റെ ആദ്യ സിനിമ സംവിധാന സംരംഭമാണ് 'ബറോസ്'. ഇക്കാലമത്രയും അദ്ദേഹം നേടിയ അറിവും പരിചയവും ഈ സിനിമക്ക് ഉതകുമെന്ന് എനിക്കുറപ്പുണ്ട്. എന്റെ പ്രിയപ്പെട്ട ലാലിന് വിജയാശംസകള്‍ നേരുന്നു. മോഹന്‍ലാലിന് പ്രാര്‍ത്ഥനകളോടെ സസ്‌നേഹം സ്വന്തം മമ്മൂട്ടി എന്നും എഴുതിയിരിക്കുന്നു.


സംവിധായകന്‍ മോഹന്‍ലാല്‍ കുറിച്ചതിങ്ങനെ. ആ ചിത്രത്തിലുള്ള മോഹന്‍ലാലിന്റെ വലിയ പ്രതീക്ഷ അദ്ദേഹം തനിക്കയച്ച ചില മെസേജുകളില്‍ നിന്ന് താന്‍ മനസിലാക്കുന്നു. ആ പ്രതീക്ഷ പൂവണിയട്ടെ എന്ന് ആത്മാര്‍ഥമമായി ആഗ്രഹിക്കുന്നുവെന്നും വിനയന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ നാലര പതിറ്റാണ്ടിലേറെയായി മലയാള സിനിമയുടെ അഭിമാനമായി നിറഞ്ഞു നില്ക്കുന്ന വടവൃക്ഷങ്ങളാണ് ശ്രീ മമ്മുട്ടിയും, മോഹന്‍ലാലും. സംഘടനാ പ്രശ്‌നങ്ങളിലെ അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ ശക്തമായി വിമര്‍ശനം ഉന്നയിക്കുമ്പോഴും.. ഞാനെന്റെ നിലപാടില്‍ വിട്ടു വീഴ്ചയില്ലാതെ ഉറച്ചു നില്ക്കുമ്പോഴും.. ഇവരുമായുള്ള വ്യക്തി ബന്ധങ്ങള്‍അതിന്റേതായ വിലയോടുതന്നെ ഞാന്‍കാത്തു സൂക്ഷിച്ചിരുന്നു.
          
പത്തൊമ്പതാം നൂറ്റാണ്ട്എന്ന സിനിമയില്‍ തുടക്കത്തിലും അവസാനവും ഉള്ള നരേഷനില്‍ മമ്മുക്കയുടെയും മോഹന്‍ലാലിന്റെയും ശബ്ദമുണ്ടായാല്‍നന്നായിരിക്കുമെന്നു തോന്നിയപ്പോള്‍ ഒരു ഫോണ്‍ കോളു കൊണ്ടു തന്നെ എന്നെ സഹായിക്കാന്‍ തയ്യാറായ ഇവരോടുള്ള നന്ദി രേഖപ്പെടുത്തിക്കൊണ്ട് 2022 ല്‍ആ ചിത്രത്തിന്റെ റിലീസ് സമയത്ത് ഞാന്‍ എഴുതിയിരുന്നു.. വിനയന്‍ കേസൊക്കെ കൊടുത്ത് വെറുപ്പിച്ചിരിക്കയല്ലേ ഇവരെയൊക്കെ... എന്ന സംശയമായിരുന്നു അന്ന് നിര്‍മ്മാതാവ് ഗോകുലം ഗോപാലേട്ടന് ഉണ്ടായിരുന്നത്.. കേസു കെടുത്തത് വിലക്കിനെതിരെ ആയിരുന്നല്ലോ? അതില് എന്റെ ഭാഗം ശരിയാണന്ന് വിധി വരികയും ചെയ്തു. ഏതായാലും.. കാര്യം കാണാന് വേണ്ടി പുകഴ്ത്തി മറിക്കുന്നവരും നിലപാടുകള്‍ വിഴുങ്ങുന്നവരും ഏറെയുള്ള നമ്മുടെ നാട്ടില് ഉള്ളതു തുറന്നു പറയുന്നവരെ മനസ്സിലാക്കാന്കുറച്ചു പേരെങ്കിലും ഉണ്ട് അക്കൂട്ടത്തിലാണ് ശ്രീ മോഹന്‌ലാലും മമ്മൂട്ടിയും എന്നാണ് ശ്രീ ഗോപാലേട്ടനോട് അന്നു ഞാന് പറഞ്ഞത്..                                                                                                     
ആ വിഷയം അവിടെ നില്‍ക്കട്ടെ.. 
   ബറോസ് എന്ന സിനിമയെപ്പറ്റി പറയാനാണ് ഞാന്‍ വന്നത്..
   മലയാളത്തിന്റെ അഭിമാനമായ ശ്രീ മോഹന്‍ലാലിന്റെ ഡ്രീം പ്രോജക്ടാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന 3D ചിത്രം ബറോസ്.. ആ ചിത്രത്തിലുള്ള മോഹന്‍ലാലിന്റെ വലിയ പ്രതീക്ഷ അദ്ദേഹം എനിക്കയച്ച ചില മെസ്സേജില്‍ നിന്നു ഞാന്‍ മനസ്സിലാക്കുന്നു. 
  ആ പ്രതീക്ഷ പൂവണിയട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു .. 
നാളെ റിലീസ് ചെയ്യുന്ന ''ബറോസ്സ്'' ഒരു വലിയ വിജയമാകട്ടെ... ??എന്ന് വിനയന്‍ കുറിച്ചു.

'ബറോസ്' തിയേറ്ററില്‍ എത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. 47 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ മലായാളത്തിന്റെ പ്രിയ നടന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായതുകൊണ്ട് വലിയ ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ആഗോള തലത്തിലുള്ള തിയേറ്ററുകളിലാണ് നാളെ മുതല്‍ 'ബറോസ്' പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ എത്തുന്നത്.

ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നും പ്രതിഭാശാലികളായ സാങ്കേതിക വിദഗ്ധരും അഭിനേതാക്കളും സംഗീതഞ്ജരുമാണ് ഈ സിനിമയ്ക്കായി അണിനിരക്കുന്നത്.

ബറോസിന്റെ അഡ്വാന്‍സ് ബുക്കിങ് 22 ന് രാവിലെ മുതല്‍ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ മികച്ച പ്രതികരണമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം നേടുന്നത്. പ്രമുഖ തിയേറ്ററുകളിലെല്ലാം നാളത്തെ ആദ്യഷോ ഹൗസ് ഫുള്ളാണ്.

പ്രമുഖ ട്രാക്കര്‍ അനലിസ്റ്റായ സാക്നില്‍കിന്റെ കണക്ക് പ്രകാരം കേരളത്തിന് 63 ലക്ഷമാണ് ചിത്രം ഇതുവരെ നേടിയത്. 960 പ്രദര്‍ശനങ്ങളില്‍ നിന്ന് 29,789 ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത് എന്നാണ് അറിയിക്കുന്നത്. 184 രൂപ ആവേറേജ് ടിക്കറ്റ് തുക വച്ചിട്ടാണ് കളക്ഷന്‍ കണക്കാക്കിയിരിക്കുന്നത്.
തമിഴ്നാട്ടിലെ 17 ഷോകളും ഇവര്‍ ട്രാക്ക് ചെയ്തിട്ടുണ്ട്. അതുകൂടി ചേര്‍ത്ത് 63.22 ലക്ഷമാണ് ഇതിനോടകം നേടിയിരിക്കുന്നത്. ബ്ലോക്ക് സീറ്റുകൂടി ഇതില്‍ ഉള്‍പ്പെടുമ്പോള്‍ 1.08 കോടിയാണെന്നും സാക്‌നില്‍ക് അറിയിക്കുന്നത്.

മൈഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധായകന്‍ ജിജോ പുന്നൂസ് ആണ് ബറോസിന്റെ തിരക്കഥ ഒരുക്കുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. രണ്ടു മണിക്കൂര്‍ 34 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം എന്നാണ് സൂചന. ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായാണ് വിവരം.

ഇതിനിടെ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നിരവധി അഭിമുഖങ്ങള്‍ മോഹന്‍ലാല്‍ നല്കിയിരുന്നു, ഇതില്‍ ചില ഫോട്ടോകളും പുതിയൊരു ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. അടുത്തിടെയായി മോഹന്‍ലാല്‍ പൊതു ചടങ്ങുകളില്‍ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം കഴുത്തില്‍ ഒരു ചെറിയ സില്‍വര്‍ കുരിശ് ധരിച്ചാണ് പ്രത്യക്ഷപ്പെടുന്നത് .

ആഭരണങ്ങളോട് പ്രിയമുള്ള മോഹന്‍ലാല്‍ മാല, മോതിരം, വാച്ചുകള്‍, ബ്രേസ് ലെറ്റുകള്‍ എന്നിവ സ്ഥിരമായി ഉപയോ?ഗിക്കാറുള്ള വ്യക്തിയാണ്. പക്ഷെ ആദ്യമായാണ് സിനിമയില്‍ അല്ലാതെ കുരിശുള്ള മാല ധരിച്ച് താരത്തെ ആരാധകര്‍ കാണുന്നത്. അതുകൊണ്ട് തന്നെ ഇതെല്ലാം സോഷ്യല്‍മീഡിയയില്‍ ഒരു ചര്‍ച്ചാ വിഷയമായി മാറിയിരിക്കുക ആണ്. മോഹന്‍ലാല്‍ മതം മാറിയോ, ക്രിസ്തു മതം സ്വീകരിച്ചോ, മാമോദീസ മുങ്ങിയോ എന്നിങ്ങനെയൊക്കെയാണ് ഒരു വിഭഗത്തിന്റെ സംശയങ്ങള്‍.

mohanlal directorial barroz release

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക