Latest News

രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്യം വരിച്ച ജവാന്മാരുടെ കുടുംബങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ വേദനയാല്‍ ഹൃദയം നിന്നുപോവുകയാണ്;  ഹൃദയ ഭേദകമായ നോവിനെ അതിജീവിച്ച് തിരുച്ചുവരാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം; പുല്‍വാമ ഭീകരാക്രമണത്തില്‍ അപലപിച്ച് അറിയിച്ച് മോഹന്‍ലാല്‍

Malayalilife

മ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹനത്തിന് നേരെ തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തിന്റെ വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. നിരവധി ജവാന്മാര്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചു. രാജ്യത്തിനു വേണ്ടി സ്വന്ത ജീവന്‍ ബലികൊടുത്ത ധീരജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെയാണ് മേഹന്‍ലാല്‍ ജവാന്മാരെ അനുസ്മരിച്ചത്.

രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്യം വരിച്ച ജവാന്മാരുടെ കുടുംബങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ വേദനയാല്‍ ഹൃദയം നിന്നുപോവുകയാണ്. അവര്‍ ആ ഹൃദയ ഭേദകമായ നോവിനെ അതിജീവിച്ച് തിരുച്ചുവരാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. അവരുടെ ദുഃഖത്തില്‍ നമുക്കും പങ്കുച്ചേരാം'മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ജമ്മു ശ്രീനഗര്‍ ദേശീയ പാതയിലാണ് സിആര്‍പിഎഫ് വാഹന വ്യൂഹനത്തിന് നേരെ ഭീകരാക്രണം നടന്നത്.

ജമ്മുവില്‍ നിന്ന് ശ്രീനഗറിലേയ്ക്ക് പോവുകയായിരുന്ന വാഹനവ്യൂഹത്തിന് നേരെ ഉഗ്രശേഷിയുള്ള ബോംബ് വെച്ച വാഹനം ഓടിച്ചു കയറ്റി സ്‌ഫോടനം നടത്തുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിട്ടുണ്ട്.

mohanlal condemn indian army soldiers

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES