അമ്മ സംഘടിപ്പിച്ച മഴവില്‍ അഴകില്‍ അമ്മ മെഗാ ഷോയില്‍ ഡബ്യു.സി.സി അംഗങ്ങളെ പരിഹസിച്ചുള്ള സ്‌കിറ്റ് വന്‍ വിവാദമായിരുന്നു. വിവാദങ്ങള്‍ക്ക് പിന്നാലെ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അമ്മ പ്രസിഡന്റും മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുമായ മോഹന്‍ലാല്‍.ഗള്‍ഫ് ന്യൂസുമായുള്ള അഭിമുഖത്തിലാണ് താരം മനസ്സുതുറന്നത്.
വിമര്‍ശനങ്ങള്‍ക്ക് ഇടം നല്‍കാതെ സ്‌കിറ്റുകള്‍ ഒരുക്കുമോ എന്നായിരുന്നു ചോദ്യം. ഞങ്ങളൊരിക്കലും അങ്ങിനെയുള്ള കാര്യങ്ങള്‍ ഫോക്കസ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. ആ സ്‌കിറ്റ് അമ്മയിലെ വനിതാ അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ട് ചെയ്തതാണ്. ഇവിടെ ഞങ്ങളെന്തോ തെറ്റ് ചെയ്തെന്ന് തെളിയിക്കാന്‍ ശ്രമിക്കുകയാണിവര്‍. ചിലരുടെ കാഴ്ചപ്പാടിന്റെ പ്രശ്നമാണത്. നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ ഒരു സ്‌കിറ്റ് ചെയ്യാം മോഹന്‍ലാല്‍ പറയുന്നു.
മഴവില്‍ മനോരമയും അമ്മയും ചേര്‍ന്നാണ് മഴവില്‍ അഴകില്‍ അമ്മ എന്ന ഷോ നടത്തിയത്. സ്ത്രീ ശാക്തീകരണം എന്ന സ്‌ക്ിറ്റുമായി മഞ്ജു പിള്ള, പൊന്നമ്മ ബാബു, നടി സുരഭി, തസ്‌നി ഖാന്‍, അനന്യ എന്നിവരാണ് എത്തിയത്. ഇടയ്ക്ക് സ്‌കിറ്റിലെത്തിയ ചില കഥാപാത്രങ്ങളുടെ പല സംഭാഷണങ്ങളും ഡബ്ല്യു.സി.സിയിലെ ഒരു പ്രമുഖ ഭാരവാഹിയുടെ സംഭാഷണങ്ങളോട് കൂട്ടിവായിക്കുന്നുണ്ടായിരുന്നു. ഡബ്ല്യു.സി.സി നടത്തിയ ചില പ്രതികരണങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ട്രോളിയാണ് സ്‌കിറ്റ് അവതരിപ്പിച്ചത്.
തന്നെ കളിയാക്കുന്ന സ്‌കിറ്റുകള്‍ ചെയ്യാറുണ്ടെന്നും താന്‍ അതെല്ലാം ആസ്വദിക്കാറുണ്ടെന്നും മോഹന്‍ലാല്‍ ഗള്‍ഫ് ന്യൂസിനോട് പ്രതികരിച്ചത്.അതൊക്കെ ആ സ്പിരിറ്റില്‍ എടുക്കണമെന്നും മോഹന്‍ലാല്‍ പറഞ്ഞു. മീ.ടു ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തനിക്ക അത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടില്ലെന്നാമ് മോഹന്‍ലാല്‍ പറഞ്ഞത്. ജെന്‍ഡര്‍ തിരിച്ച് മീ.ടു ക്യാമ്പയിന്‍ തുടങ്ങാന്‍ ആണെങ്കില്‍ ഞങ്ങളെല്ലാ്ം ഇറങ്ങണം. മീ.ടു ഒരു സംഘടനയല്ലെന്നും ലാലേട്ടന്‍ കൂട്ടിചേര്‍ക്കുന്നു.