Latest News

മോഹന്‍ലാലിന്റെ സിനിമകള്‍ കണ്ടാണ് സുചി കടുത്ത ആരാധികയായി മാറിയത്; വിവാഹത്തിന് മുന്‍പ് ഇരുവരും പരസ്പരം കത്തുകള്‍ എഴുതുമായിരുന്നു; മോഹന്‍ലാലെന്നാല്‍ സുചിക്ക് ഭ്രാന്തായിരുന്നെന്നും സഹോദരന്‍ സുരേഷ് ബാലാജി

Malayalilife
മോഹന്‍ലാലിന്റെ സിനിമകള്‍ കണ്ടാണ് സുചി കടുത്ത ആരാധികയായി മാറിയത്; വിവാഹത്തിന് മുന്‍പ് ഇരുവരും പരസ്പരം കത്തുകള്‍ എഴുതുമായിരുന്നു; മോഹന്‍ലാലെന്നാല്‍ സുചിക്ക് ഭ്രാന്തായിരുന്നെന്നും സഹോദരന്‍ സുരേഷ് ബാലാജി

1988 ഏപ്രില്‍ 28 നാണ് മോഹന്‍ലാല്‍ സുചിത്രയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. സുചിത്രയ്ക്ക് മോഹന്‍ലാലിനോടുള്ള ആരാധനയാണ് പിന്നീട് പ്രണയമായി മാറുകയായിരുന്നുവെന്ന് മോഹന്‍ലാല്‍ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാല്‍ വിവാഹത്തിന് മുമ്പ് തന്നെ ഇരുവരും തമ്മില്‍ പരസ്പരം കത്തുകള്‍ അയച്ചിരുന്നതായും മോഹന്‍ലാല്‍ എന്നാല്‍ സുചിക്ക് ഭ്രാന്തായിരുന്നുവെന്നുമാണ് സഹോദരന്‍ ബാലാജി പറയുന്നത്.

ഗൃഹലക്ഷ്മിക്കു നല്‍കിയ അഭിമുഖത്തിലാണ് ലാല്‍-സുചി പ്രണയകഥ സുരേഷ് വെളിപ്പെടുത്തുന്നത്. മോഹന്‍ലാലിന്റെ സിനിമകള്‍ കണ്ടാണ് സുചിത്രയ്ക്ക് ലാലിന്റെ കടുത്ത ആരാധികയായത്. ഇക്കാലത്ത് ഇരുവരും പരസ്പരം കത്തുകളെഴുതിയിരുന്നു. എന്നാല്‍ ഇതൊന്നും നമ്മളാരും അറിഞ്ഞിരുന്നില്ല. സുചി അത് ഭയങ്കര സീക്രട്ടായി കൊണ്ടുനടന്നു. പിന്നെ അവളുടെ ഇഷ്ടം മനസിലായപ്പോള്‍ എന്റെയൊരു അമ്മായിയാണ് ലാലിന്റെ വീട്ടില്‍ പോയി സംസാരിച്ച് കല്യാണത്തിലേക്കെത്തിച്ചത്. വിവാഹം അറേഞ്ച്ഡ് ആയിരുന്നു. പക്ഷെ അതിനു മുന്നേ തന്നെ ലാല്‍ എന്നു പറഞ്ഞാല്‍ സുചിക്ക് ഒരുതരം ഭ്രാന്തായിരുന്നു. സുേരഷ് ബാലാജി പറയുന്നു.

ഒരിക്കല്‍ താന്‍ ഉപേക്ഷിച്ച സിനിമാ ജീവിതം വീണ്ടും ആരംഭിച്ചതിനും പിന്നിലും മോഹന്‍ലാലിയിരുന്നെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. ഒരു സിനിമയുടെ അവകാശം സംബന്ധിച്ച് തന്റെ പിതാവ് ബാലാജിയും ഒരു നടനുമായി തര്‍ക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ നിര്‍മ്മാണ രംഗത്തുനിന്നും പിന്മാറുകയുമായിരുന്നുവെന്നും സുരേഷ് ബാലാജി അഭിമുഖത്തില്‍ പറയുന്നു. എന്നാല്‍ സുചിത്രയെ വിവാഹം ചെയ്ത് ലാല്‍ കുടുംബത്തിലേക്ക് വന്നതോടെ വീണ്ടും നിര്‍മ്മാണ രംഗത്ത് വീണ്ടും വരികയായിരുന്നു.

മോഹന്‍ലാല്‍, ശോഭന, അമല എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ഉള്ളടക്കം എന്ന ചിത്രത്തിലൂടെയാണ് സിതാര കമ്പയിന്‍സ് എന്ന പേരില്‍ സുരേഷ് ബാലാജി വീണ്ടും നിര്‍മ്മാണ രംഗത്തേക്ക് കടന്നുവരുന്നത്.ഇതുവരെ നിര്‍മ്മിച്ച ചിത്രങ്ങളില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രം ഉള്ളടക്കമാണെന്നും സുരേഷ് ബാലാജി പറയുന്നു.

mohan lal and suchitra love story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES