Latest News

മിയയ്ക്ക് സര്‍പ്രൈസ് പാര്‍ട്ടി ഒരുക്കി സുഹൃത്തുക്കള്‍; താരത്തിന്റെ ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങള്‍ വൈറല്‍

Malayalilife
 മിയയ്ക്ക് സര്‍പ്രൈസ് പാര്‍ട്ടി ഒരുക്കി സുഹൃത്തുക്കള്‍; താരത്തിന്റെ ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങള്‍ വൈറല്‍

മിനിസക്രീനിലൂടെ വെളളിത്തിരയിലേക്കെത്തി മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മിയ ജോര്‍ജ്ജ്. ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മിയ കുറച്ചു സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു.  സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ മിയ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.

കോട്ടയം പാലാ സ്വദേശികളായ ജോര്‍ജ്ജിന്റെയും മിനിയുടെയും മകളാണ് മിയ.എറണാകുളത്ത് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഉടമയായ അശ്വിന്‍ ഫിലിപ്പ് ആണ് വരന്‍. ദിവസങ്ങള്‍ക്ക് മുന്‍പാണ് മിയയുടെയും അശ്വിന്റെയും മനസ്സമതം നടന്നത്. ഇപ്പോള്‍ വിവാഹത്തിനായുളള ഒരുക്കത്തിലാണ് താരം. എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ സെപ്റ്റംബര്‍ അവസാനമാണ് വിവാഹം.

മണവാട്ടിയാകാന്‍ ഒരുങ്ങുന്ന മിയയ്ക്ക് സര്‍പ്രൈസ് പാര്‍ട്ടി ഒരുക്കിയിരിക്കയാണ് സുഹൃത്തുക്കള്‍. മിയയ്‌ക്കൊപ്പം കുട്ടിക്കാലം മുതല്‍ ഒരുമിച്ച് പഠിച്ച സുഹൃത്തുക്കളാണ് ബ്രൈഡല്‍ ഷവര്‍ പാര്‍ട്ടി ഒരുക്കിയത്. മിയ അറിയാതെ ഇതെല്ലാം ഒരുക്കാന്‍ സഹോദരി ജിനിയും ഭര്‍ത്താവും ഉണ്ടായിരുന്നു.ഒരു വീട്ടിലാണ് പാര്‍ട്ടി ഒരുക്കിയത്. വീടെല്ലാം അലങ്കരിച്ച് എല്ലാം തയാറാക്കിയതിനു ശേഷമാണ് മിയയെ അവിടേയ്ക്ക് കൊണ്ടുവന്നതും. കൂട്ടുകാരെ പെട്ടന്നു കണ്ടതോടെ മിയയ്ക്കും സന്തോഷം.

കഴിഞ്ഞ ജൂണിലായിരുന്നു മിയയും അശ്വിനും തമ്മിലള്ള വിവാഹനിശ്ചയം നടന്നത്. അശ്വിന്റെ വീട്ടില്‍ വെച്ച് വളരെ ലളിതമായി നടത്തിയ ചടങ്ങിലായിരുന്നു ഇരു രുടെയും വിവാഹനിശ്ചയം. മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് മിയയുടെ അമ്മ അശ്വിനെ മകള്‍ക്ക് വരനായി കണ്ടെത്തിയത്. മിയയ്ക്കും അശ്വിനും പരസ്പരം ഇഷ്ടപ്പെട്ടതോടെ ഇരുവീട്ടുകാരും ആലോചിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു.  എറണാകുളം സ്വദേശിയായ അശ്വിന്‍ ബാംഗ്ലൂരിലും ഇംഗ്ലണ്ടിലുമായി പഠനം കഴിഞ്ഞ അശ്വിന്‍ യുകെ യിലും യുഎഇയിലും ബിസിനസ് ചെയ്ത ശേഷം നാട്ടിലേക്ക് തിരികെ എത്തുകയായിരുന്നു.


 

Read more topics: # miya george bridal shower
miya george bridal shower

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES