ബിജു മേനോനും ആസിഫ് അലിയും ഒരു കരപറ്റി; ഇത് സൂപ്പര്‍ ഹിറ്റായില്ലെങ്കില്‍ എന്റെ കാര്യം പോക്കാ; മേരാ നാം  ഷാജിയുടെ ഓഡിയോ ലോഞ്ചില്‍ ബൈജുവിന്റെ വാക്കുകള്‍ വൈറല്‍; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ 

Malayalilife
topbanner
 ബിജു മേനോനും ആസിഫ് അലിയും ഒരു കരപറ്റി; ഇത് സൂപ്പര്‍ ഹിറ്റായില്ലെങ്കില്‍ എന്റെ കാര്യം പോക്കാ; മേരാ നാം  ഷാജിയുടെ ഓഡിയോ ലോഞ്ചില്‍ ബൈജുവിന്റെ വാക്കുകള്‍ വൈറല്‍; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ 

സിഫ് അലി, ബിജു മേനോന്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മേരാ നാം ഷാജി. മുഴുനീളന്‍ കോമഡിയുമായിട്ടാണ് ചിത്രം തീയറ്ററുകളിലേക്ക് എത്തുന്നത്. അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ആസിഫ് അലി, ബിജു മേനോന്‍ എന്നിവര്‍ ഒരുമിച്ച് എത്തുമ്പോള്‍ പ്രേക്ഷകര്‍ക്കും പ്രതീക്ഷ വാനോളമാണ്. 

ചിത്രത്തിനെ കുറിച്ച് ബൈജു പറഞ്ഞ വാക്കുകയാണ് വൈറലായി മാറുന്നത്. 'ബിജു മോനോനും ആസിഫ് അലിയും ഒരു കര പറ്റി, ഇത് സൂപ്പര്‍ഹിറ്റായില്ലേല്‍ എന്റെ കാര്യം പോക്കാ' എന്നാണ് ബൈജു ഓഡിയോ ലോഞ്ചിനിടെ പറഞ്ഞത്. ബൈജുവിന്റെ ഈ വാക്കുകള്‍ പ്രേക്ഷകര്‍ക്കും ചിത്രത്തെക്കുറിച്ച് പ്രതീക്ഷ പകരുന്നുണ്ട്,

മൂന്നു ഷാജിമാരുടെ കഥയാണ് ചിത്രം പറയുന്നത്. കോഴിക്കോടുള്ള ഗുണ്ടാ ഷാജിയുടെയും കൊച്ചിയിലുള്ള അലവലാതി ഷാജിയുടെയും തിരുവനന്തപുരത്തുള്ള ഒരു ജെന്റരില്‍മാന്‍ ഷാജിയുടെയും കഥ. ചിത്രത്തിന്റെ ടീസറും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഷാജി എന്നത് കിടിലന്‍ പേരാണെന്നും കേരളത്തിലുള്ള എല്ലാവരും ഷാജീന്ന് പേരിട്ടാല്‍ നല്ലതണെന്നുമൊക്കെ ടീസറില്‍ പറഞ്ഞുവെയ്ക്കുന്നു. 


'കഥയിലെ നായകന്‍' എന്ന ചിത്രത്തിന്റെ സംവിധായകന്‍ ദിലീപാണ് മേരാ നാം ഷാജിയുടെ തിരക്കഥ. 'അമര്‍ അക്ബര്‍ അന്തോണി', 'കട്ടപ്പനയിലെ ഋത്വിക് റോഷന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നാദിര്‍ഷ ഒരുക്കുന്ന ചിത്രമാണ് മേരാ നാം ഷാജി. ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഗണേഷ് കുമാര്‍, സുരേഷ് കുമാര്‍, രഞ്ജിനി ഹരിദാസ്, മൈഥിലി, നിര്‍മല്‍ പാലാഴി തുടങ്ങിയവരും മേരാ നാം ഷാജി എന്ന സിനിമയില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ രാകേഷ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. വിനോദ് ഇല്ലംപള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ജോണ്‍കുട്ടി എഡിറ്റിങ് നിര്‍വ്വഹിക്കുന്നു. എമില്‍ മുഹമ്മദാണ് സംഗീതം കൈകാര്യം ചെയ്യുന്നത്.

Read more topics: # mere nam shaji audio launch
mere nam shaji audio launch

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES