സൗബിൻ ഷാഹിർ, മംമ്ത മോഹൻദാസ് എന്നിവരെ നായികാ നായകന്മാരാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന 'മ്യാവു' സിനിമയുടെ ദുബായ് ഷെഡ്യൂൾ പൂർത്തിയാക്കിയ സന്തോഷം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഒക്കെ സംവിധായകൻ ലാൽ ജോസ് പങ്കുവച്ചിരുന്നു. പേരുപോലെ തന്നെ ഒരു പൂച്ച ക്ലാപ്പ്ബോർഡിൻറെ ഇടയിലൂടെ തലയിട്ട് കരയുന്ന വീഡിയോ പോസ്റ്റ് ചെയ്താണ് ലാൽ ജോസ് ഈ വിശേഷം ഏവരെയും അറിയിച്ചത് ഒക്കെ. 50 ദിവസത്തെ ഷെഡ്യൂളാണ് പൂർത്തിയാക്കിയത്.
സലിം കുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം മൂന്നു ബാലതാരങ്ങളും ഗൾഫിലെ നാടക, ഷോർട് ഫിലിം മേഖലയിലെ ഏതാനും പുതുമുഖങ്ങളും സിനിമയുടെ ഭാഗമാണ്. ഒപ്പം ഒരു പൂച്ചയും. ഇപ്പോൾ ആരാധകര്‍ക്കായി ആ പൂച്ചയെ പരിചയപ്പെടുത്തിയിരിക്കുകയാണ് ലാൽ ജോസ്. ഞങ്ങളുടെ കാന്‍ഡി ഡാര്‍ലിംഗ് മ്യാവൂ മൂവി', പൂച്ചയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ലാല്‍ജോസ് ഇൻസ്റ്റയിൽ കുറിച്ചിരിക്കുകയാണ്. ഷൂട്ടിങ്ങിനിടെ രസകരമായ ഒട്ടേറെ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ലാൽ ജോസിന്റെ പിറന്നാൾ ഇക്കുറി സെറ്റിലാണ് ആഘോഷിച്ചത്. ഈ ചിത്രങ്ങൾ അദ്ദേഹം പങ്കിടുകയുണ്ടായി.
ആലുവക്കാരനായ ഒരു ഗ്രോസറി നടത്തിപ്പുകാരനായ ദസ്തഗീറിന്‍റേയും കുടുംബത്തിന്‍റേയും കഥ പറയുന്ന സനിമയ്ക്ക് തിരക്കഥയൊരുക്കുന്നത് ഡോ. ഇക്ബാൽ കുറ്റിപ്പുറമാണ്. അറബിക്കഥ, ഡയമണ്ട് നെക്ലേസ്, വിക്രമാദിത്യൻ സിനിമകളുടേയും തിരക്കഥ അദ്ദേഹമായിരുന്നു.