Latest News

മേഘ്‌ന രാജിനും കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചു; താരത്തിന്റെ അമ്മയും അച്ഛനും ആശുപത്രിയില്‍ 

Malayalilife
 മേഘ്‌ന രാജിനും കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചു; താരത്തിന്റെ അമ്മയും അച്ഛനും ആശുപത്രിയില്‍ 

തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം വേദനയിലാഴ്ത്തിയ വിയോഗങ്ങളിലൊന്നായിരുന്നു ചിരഞ്ജീവി സര്‍ജയുടേത്. കുഞ്ഞതിഥി പിറക്കാനിരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ചിരുവിന്റെ ആഗ്രഹം പോലെ സന്തോഷത്തോടെ ഇരിക്കാന്‍ ശ്രമിക്കുകയാണ് കുടുംബം. ഇപ്പോള്‍ കുഞ്ഞെത്തിയ സന്തോഷത്തിലാണ് കുടുംബം. കുഞ്ഞിലൂടെ ചിരു പുനര്‍ജനിച്ചുവെന്നാണ് കുടുംബവും ആരാധകരുമെല്ലാം വിശ്വസിക്കുന്നത്. പ്രസവത്തിനായി ആശുപത്രിയിലേക്ക് പോയപ്പോഴും ചിരുവിന്റെ ചിത്രം എടുത്തിരുന്നു താരം.  ചിരുവിന്റെ പുനര്‍ജന്മമായാണ് എല്ലാവരും കുഞ്ഞിനെ വിശേഷിപ്പിക്കുന്നത്.വിശേഷ ദിനത്തിലാണ് കുഞ്ഞതിഥി വീട്ടിലേക്ക് എത്തിയത്. ചിരുവിന്റെ മകന്‍ ചിന്റു. ചിന്തകളകറ്റുന്നവന്‍ എന്നാണ് ആ പേരിന്റെ അര്‍ത്ഥം. ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു കുഞ്ഞിന്റെ തൊട്ടില്‍ ശാസ്ത്ര ചടങ്ങ്് നടത്തിയത്. 

മേഘ്‌നയുടെ കുഞ്ഞിന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകര്‍ ആകാംഷയോടെയാണ് കാത്തിരിക്കാറ്. എന്നാല്‍ ഇപ്പോള്‍ മേഘ്‌നയുടെ കുടുബത്തില്‍ നിന്നും അത്ര സുഖകരമായ വാര്‍ത്തയല്ല എത്തുന്നത്. കുടുംബത്തെ കോവിഡ് പിടികൂടിയെന്ന വാര്‍ത്തയാണ് എത്തുന്നത്. ജൂനിയര്‍ ചിരുവിനും മേഘ്ന രാജിനും കൊവിഡ് സ്ഥിരീകരിച്ചുവെന്നുള്ള വിവരം പുറത്തുവന്നതോടെ ആരാധകരും ആശങ്കയിലാണ്. അടുത്തിടെ എത്തിയ കുഞ്ഞതിഥിയുടെ പേരിടല്‍ ചടങ്ങ് ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കുടുംബാംഗങ്ങള്‍. 

അതിനിടയിലായിരുന്നു ഇവര്‍ക്ക് അസുഖമെന്നുള്ള വിവരങ്ങളെത്തിയത്. മേഘ്നയുടെ അമ്മയായ പ്രമീല ജോഷായിക്കും അസുഖം സ്ഥിരീകരിച്ചിട്ടുണ്ട്. അച്ഛന്‍ സുന്ദര്‍രാജും ആശുപത്രിയിലാണ്. പ്രസവ ശേഷം മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞുവരികയായിരുന്നു താരം.  ചിരഞ്ജീവി സര്‍ജയുടെ സഹോദരനായ ധ്രുവ സര്‍ജയ്ക്കും ഭാര്യയ്ക്കും നേരത്തെ അസുഖം സ്ഥിരീകരിച്ചിരുന്നു. നാളുകള്‍ക്ക് ശേഷമായി ഇരുവരും പൂര്‍വ്വസ്ഥിതിയിലേക്ക് തിരിച്ചെത്തിയിരുന്നു.

Read more topics: # meghanaraj and son,# tests corona,# positive
meghanaraj and son tests corona positive

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES