തെന്നിന്ത്യന്‍ ചലച്ചിത്ര മേഖലയിലെ ശ്രദ്ധേയയായ നായികയാണ് തമന്ന ഭാട്ടിയ. ദക്ഷിണേന്ത്യയിലെ ഒരുവിധമെല്ലാം ഭാഷകളിലും താരം തിളങ്ങിയിട്ടുണ്ട്. നടിക്ക് കോവിഡ് ബാധിച്ചത് ആരാധകരെ നടുക്കിയിരുന്നു. ഇപ്പോള്‍ ആരാധകര്‍ക്ക് ആശ്വാസമേകി കോവിഡ് 19 സ്ഥിരീകരിച്ച നടി തമന്ന ആശുപത്രി വിട്ടു എന്ന വാര്‍ത്തയാണ് എത്തുന്നത്. നടി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശപ്രകാരം വീട്ടില്‍ ചികിത്സ തുടരുമെന്നും താരം അറിയിച്ചു.
ഹൈദരബാദില്‍ വെബ് സീരീസിന്റെ ചിത്രീകരണത്തിനിടെയാണ് തമന്നയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. സെറ്റില്‍ മുന്‍കരുതലുകള്‍ പാലിച്ചിരുന്നെങ്കിലും ഒരാഴ്ചയായി തനിക്ക് ചെറിയ പനി കണ്ടതിനെത്തുടര്‍ന്ന് പരിശോധന നടത്തിയെന്നും കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയെന്നും നടി പറഞ്ഞു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നെന്നും ഇപ്പോള്‍ ഡിസ്ചാര്‍ജ്ജ് ആയെന്നും നടി കുറിച്ചു. രോഗമുക്തി നേടുമെന്ന് തനിക്ക് ശുഭാപ്തിവിശ്വാസമുണ്ടെന്നും ഇപ്പോള്‍ സെല്‍ഫ് ഐസൊലേഷനില്‍ പ്രവേശിക്കുകയാണെന്നും താരം അറിയിച്ചു.
ഓഗസ്റ്റില്‍ അച്ഛനും അമ്മയും കൊവിഡ് പോസിറ്റീവായ വിവരം തമന്ന തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. അച്ഛനും അമ്മയ്ക്കും വളരെ ചെറിയ ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ തന്നെ അവര്‍ ടെസ്റ്റിന് വിധേയരാക്കിയിരുന്നുവെന്നും അന്ന് താന്‍ സുരക്ഷിതയാണെന്നും തമന്ന പോസ്റ്റില്‍ പറഞ്ഞിരുന്നു. ഓഗസ്റ്റില്‍ തമന്നയുടെ അച്ഛനും അമ്മയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.