ദിലീപിനെയും മഞ്ജുവിനെയും പോലെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയാണ് ഇവരുടെ മകള്‍ മീനാക്ഷി ദീലിപും. മീനാക്ഷിയുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്. നാളുകള്‍ക്ക് മുന്‍പ് തന്നെ മീനാക്ഷി ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയിരുന്നു. എന്നാല്‍ ചിത്രങ്ങളൊന്നും താരം പങ്കുവച്ചിരുന്നില്ല. നിരവധി ഫാന്‍സ് പേജുകളാണ് മീനാക്ഷിയുടെ പേരിലുളളത്. തന്റെ ഓഫീഷ്യല്‍ പേജില്‍ മീനാക്ഷി ആദ്യ ചിത്രം പങ്കുവച്ചത് തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു.
ഇതാണ് ഒറിജിനല്‍ അക്കൗണ്ട് എന്ന് അറിഞ്ഞതും അഭിനേതാവാലാഞ്ഞിട്ട് കൂടി മീനാക്ഷിയെ തേടി ഒട്ടേറെ ഫോളോവേഴ്സ് എത്തി. ഇതുവരെയായി മീനാക്ഷിയുടെ ഫ്‌ളോവേഴ്‌സിന്റെ എണ്ണം പതിനായിരം കടന്നു. പക്ഷെ മീനാക്ഷി വളരെ കുറച്ചു പേരെ മാത്രമേ തിരിച്ചു ഫോളോ ചെയ്യുന്നുള്ളൂ. കേവലം 33 പേരെ മാത്രമാണ് മീനാക്ഷി തിരികെ ഫോളോ ചെയ്തിട്ടുള്ളത്. മീനാക്ഷിയെ ഫോളോ ചെയ്യുന്നവരില്‍ താരങ്ങളെ എടുത്തു നോക്കിയാല്‍ മൂന്നു മലയാള താരങ്ങളെ കാണാം. നടിമാരായ നമിത, ശ്രിന്ദ, ആന്‍ അഗസ്റ്റിന്‍ എന്നിവരാണത്. ഇവര്‍ മൂന്നു പേരെയും മീനാക്ഷി തിരികെ ഫോളോ ചെയ്യുന്നുമുണ്ട്.
സിനിമാ കുടുംബത്തില്‍ തന്നെയുള്ള മറ്റു രണ്ടുപേരും മീനാക്ഷിയുടെ ഇന്‍സ്റ്റഗ്രാം കൂട്ടുകാര്‍ കൂടിയാണ്. അച്ഛന്‍ ദിലീപിന്റെ അടുത്ത സുഹൃത്തായ നാദിര്‍ഷയുടെ രണ്ടു പെണ്മക്കളാണത് ഖദീജയും അയിഷയും. എന്നാല്‍ മീനാക്ഷി ഫോളോ ചെയ്യുന്നതില്‍ കുടുംബാംഗമായി ഒരാള്‍ മാത്രമേയുള്ളൂ.
മീനാക്ഷിയുടെ അച്ഛന്‍ ദിലീപും അമ്മ മഞ്ജു വാര്യരും ഇന്‍സ്റ്റഗ്രാമിലുണ്ട് മഞ്ജുവാര്യര്‍ ഇന്‍സ്റ്റാഗ്രമില്‍ സജീവമാണ്. എന്നിരുന്നാലും മീനാക്ഷി ഫോളോ ചെയ്യുന്ന വ്യക്തി ഇവര്‍ രണ്ടുപേരുമല്ല, അത് അനൂപ് പത്മനാഭനാണ്. മീനാക്ഷിയുടെ ചെറിയച്ഛന്‍ ആണ് അനൂപ്. 'തട്ടാശേരി കൂട്ടം' എന്ന ചിത്രത്തിന്റെ സംവിധായകനാണ് ദിലീപിന്റെ അനുജന്‍ അനൂപ്.