കൊറോണക്കാലത്ത് വീട്ടിലിരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച നടി മഞ്ജിമ മോഹന് നേരെ പരിഹാസം. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജനങ്ങളോട് വീട്ടില്‍ തന്നെയിരിക്കാന്‍ ആവശ്യപ്പെട്ടുള്ള നടിയുടെ ട്വീറ്റിനു നേരെയായിരുന്നു ഒരാള്‍ മോശം ഭാഷയില്‍ പ്രതികരിച്ചത്. ഉടനെ തക്ക മറുപടി നല്‍കാന്‍ നടിയും മടിച്ചില്ല
ആളുകള്‍ ഇപ്പോഴും വീട്ടില്‍ ഇരിക്കുന്നത് ഇത്ര ബുദ്ധിമുട്ടോടെ കാണുന്നത് എന്താണെന്ന് തനിക്ക് മനസിലാകുന്നില്ല. വീട്ടിലിരിക്കൂ എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്. ഇതിന് മറപുടിയുമായെത്തിയ യുവാവ് നീ ചോറു കൊടുക്കുമോ എന്ന് ചോദിക്കുകയായിരുന്നു. മോശം പദപ്രയോഗവും ഇയാള്‍ നടത്തിയിരുന്നു.
ഇതിനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു മഞ്ജിമയുടെ മറുപടി. ഇതുപോലുള്ള ആള്‍ക്കാരുമുണ്ട്. സാധാരണ ഇതുപോലുള്ള ട്വീറ്റുകള്‍ക്ക് ഞാന്‍ മറുപടി കൊടുക്കാറില്ല. പക്ഷെ ആളുകളോട് വീട്ടിലിരിക്കാന്‍ പറഞ്ഞതിന് എനിക്ക് കിട്ടിയത് ഇതാണ്. ജോലിക്ക് പോകാതെ വീട്ടിലിരിക്കുന്നത് എളുപ്പമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. ഞങ്ങള്‍ക്കും പണം ആകാശത്തു നിന്നും വീഴുന്നതല്ല. എന്നായിരുന്നു മഞ്ജിമയുടെ മറുപടി.
കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. തീരുമാനത്തെ സ്വാഗതം ചെയ്ത് സിനിമാ മേഖലയില്‍ നിന്നും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. നടി മഞ്ജുവാര്യര്‍ അടക്കം വിലക്ക് മറികടന്ന് പുറത്തിറങ്ങുന്നതിനെതിരെ രംഗത്ത് എത്തിയിരുന്നു.
കളത്തില്‍ സന്തിപ്പോം, തുഗ്ലഖ് ദര്‍ബാര്‍, എന്നിവയാണ് മഞ്ജിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമകള്‍