നടന് മണിക്കുട്ടനെ ഏറെ വര്‍ഷങ്ങളായി നമുക്ക് അറിയാമെങ്കിലും ആ മനുഷ്യനെ അടുത്തറിഞ്ഞത് ബിഗ് ബോസിലൂടെയായിരുന്നുസിനിമയോടും നടന് മോഹന്‍ലാലിനോടുമുള്ള ഇഷ്ടമാണ് മണിക്കുട്ടനെ സിനിമയിലേക്ക് എത്തിച്ചത്. പ്രതീക്ഷിച്ചതു പോലെ ഒന്നും സിനിമയില്‍ നിന്നും അവസരങ്ങള്‍ ലഭിച്ചില്ലെങ്കിലും കയ്യില്‍കിട്ടിയതെല്ലാം പൊന്നാക്കാന്‍ ഈ നടന് സാധിച്ചിരുന്നു. ബിഗ് ബോസിലെത്തിയപ്പോഴാണ് സ്വന്തമായി ഒരു വീട് പോലുമില്ലാത്തയാളാണ് ഈ നടനെന്ന് ആരാധകരും മനസിലാക്കിയത്. വിവാഹം എപ്പോഴാണെന്ന് തിരക്കിയവരോടെല്ലാം അച്ഛനും അമ്മയ്ക്കും തലചായ്ക്കാന്‍ സ്വന്തമായി ഒരു വീടൊരുക്കണം. അതിനു ശേഷം കല്യാണം എന്നായിരുന്നു നടന് പറഞ്ഞത്. ഇപ്പോഴിതാ, വര്‍ഷങ്ങളോളം നീണ്ട പരിശ്രമത്തിനൊടുവില്‍ സ്വന്തമായി ഒരു വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് മണിക്കുട്ടന്.
ബിഗ് ബോസിലൂടെ കിട്ടിയ വരുമാനവും അതിനുശേഷം ലഭിച്ച അവസരങ്ങളുമാണ് മണിക്കുട്ടന് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയത്. ഇപ്പോഴതിന്റെ ഇന്റീരിയര്‍ വര്‍ക്കുകളാണ് നടക്കുന്നത്. അതുകൊണ്ടു തന്നെ മാസങ്ങള്‍ക്കകം തന്നെ വീടിന്റെ പാലുകാച്ചും ഉണ്ടാകും. മണിക്കുട്ടന്റെ സ്വന്തം വീടും ആ മുഖത്തെ സന്തോഷവും കാണാന്‍ കാത്തിരിക്കുകയാണ് ആരാധകരിപ്പോള്‍. ബിഗ്ബോസ് മലയാളം സീസണ് 3 കിരീടം നേടി നടന് തിരുവനന്തപുരത്തെ വാടകവീട്ടിലേക്കായിരുന്നു എത്തിയത്. ആ ദൃശ്യങ്ങളെല്ലാം ആരാധക മനസുകളില്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഏറെ ഓളമുണ്ടാക്കിയ സീസണായിരുന്നു മണിക്കുട്ടന്റേത്. എന്നാല്‍ അപ്രതീക്ഷിതമായി കോവിഡ് പ്രശ്നങ്ങളെ തുടര്‍ന്ന് ബിഗ്ബോസ് വീട് അടച്ചു പൂട്ടേണ്ടി വന്നതിനാല്‍ ആ സീസണ് പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു.
എങ്കിലും വോട്ടിംഗ് നടത്തി മണിക്കുട്ടനെ വിജയിയായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും മറ്റു സീസണുകളിലെ വിജയികള്‍ക്ക് ലഭിക്കും പോലെ വലിയൊരു സ്വീകരണം മണിക്കുട്ടന് ലഭിച്ചിരുന്നില്ല. എങ്കിലും അതിനു ശേഷം തന്റെ സ്വപ്നങ്ങളിലേക്കുള്ള യാത്രയിലായിരുന്നു മണിക്കുട്ടന്. ഇപ്പോഴിതാ, വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഇനി കല്യാണം എപ്പോഴായിരിക്കും എന്ന ചോദ്യമാണ് ആരാധക മനസുകളില്‍ അവശേഷിക്കുന്നത്. ബിഗ്ബോസ് വിജയികള്‍ക്ക് ലഭിക്കുന്ന ഫ്ളാറ്റാണ് മണിക്കുട്ടന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
വര്‍ഷങ്ങളായി മലയാളികള്‍ക്ക് പരിചിതമായ മുഖമാണ് മണിക്കുട്ടന്റേത്. ടെലിവിഷന്‍ പരമ്പരകളിലും സിനിമയിലും ബിഗ് ബോസിലൂടെയുമെല്ലാം പലപ്പോഴായി താരം മലയാളികള്‍ക്ക് മുന്നിലെത്തി. ബിഗ് ബോസില്‍ നിന്ന് പുറത്തുവന്നതിന് ശേഷം അധികം സിനിമകളില്‍ ഒന്നും താരം അഭിനയിച്ചിട്ടില്ല. ഇപ്പോള്‍ വീണ്ടും സിനിമകളില്‍ സജീവമാകാനൊരുങ്ങുകയാണ് താരം. കായംകുളം കൊച്ചുണ്ണി എന്ന സീരിയല്‍ വഴിയാണ് മണിക്കുട്ടന് മിനിസ്ക്രീനിലേക്ക് എത്തിയത്. അതിനു ശേഷം ബോയ്ഫ്രണ്ട് എന്ന സിനിമയില്‍ നായകനായും എല്ലാം എത്തിയെങ്കിലും സിനിമാജീവിതം പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. അതില്‍ കുറച്ചു കൂടി ഒരു മാറ്റം നല്‍കിയത് ബിഗ് ബോസാണ്. നിരവധി പേരുടെ സ്വപ്നങ്ങള്‍ നിറവേറ്റുന്ന ഷോയാണ് ബിഗ്ബോസ്.
അതുപോലെ തന്നെയാണ് മണിക്കുട്ടന്റെ ജീവിതത്തിലും സംഭവിച്ചത്. ഒരു ഗിഫ്റ്റ് കിട്ടിക്കഴിഞ്ഞാല്‍ അതിന്റെ ടാക്സ് അടയ്ക്കണം. ആ ടാക്സ് അടച്ച് ഫ്ളാറ്റ് സ്വന്തമാക്കി കഴിഞ്ഞു. തിരുവനന്തപുരത്താണ് മണിക്കുട്ടന്റെ സ്വന്തം ഫ്ലാറ്റ്. അതിന്റെ ഇന്റീരിയര്‍ വര്‍ക്കുകള്‍ നടന്നു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. അതോടൊപ്പം മറ്റൊരു സന്തോഷ വാര്‍ത്ത കൂടി മണിക്കുട്ടന് അറിയിച്ചിട്ടുണ്ട്. എസ്എന്‍ സ്വാമി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ടൊവിനോയ്ക്കൊപ്പമുള്ള ഒരു പുതിയ ചിത്രത്തിന്റെ തിരക്കിലാണ് മണിക്കുട്ടനിപ്പോള്‍.