പ്രേക്ഷകരടെ ആവേശമാണ് മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി. ആരാധകരോട് അളവറ്റ് സ്‌നേഹമാണ് അദ്ദേഹത്തെ മറ്റു നടന്മാരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. മമ്മൂട്ടിയുടെ കടുത്ത ആരാധകനായ തിരുവനന്തപുരം സ്വദേശിയെ കാണാന്‍ മമ്മൂട്ടി നേരിട്ടെത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. തരുവനന്തപുരം ശ്രിപത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം ജ്യൂസ് കോര്‍ണര്‍ നടത്തുന്ന മമ്മൂട്ടി ആരാധകനായ ഭാസ്‌കറിനേയും കുടുംബത്തേയും കാണാനാണ് മെഗാതാരം നേരിട്ടെത്തിയത്.
ആറ്റുകാല്‍ ദേവീ ക്ഷേത്രത്തിലെ പൊങ്കാല മഹോല്‍വത്തിന്റെ കലാപരിപാടി ഉദ്ഘാടനം ഉള്‍്പ്പടെയുള്ള പൊതു ചടങ്ങുകളില്‍ മുഖ്യാതിധിയാകാനാണ് മമ്മൂട്ടി തിരുവവന്തപുരത്ത് എത്തിയത്. ഈ അവസരത്തിലാണ്് തന്റെ ആദ്യകാലം മുതലുള്ള ആരാധകനായ ഭാസ്‌കറിന കാണാനെത്തിയത്. മമ്മൂട്ടിയ കുറിച്ചുള്ള എന്ത് ചോദ്യത്തിനും ഭാസ്‌കറിന് ഉത്തരമുണ്ട്. തിരുവനന്തപുരത്ത് മോഹന്‍ലാല്‍ ഫാന്‍സ് കോട്ടകെട്ടി നിന്ന സമയത്ത് മമ്മൂട്ടി ഫാന്‍സ് രൂപീകരിക്കുന്നതില്‍ നേതൃത്വം കൊടുത്തയാളാണ് ഇദ്ദേഹം.
മമ്മൂട്ടി സിനിമികള്‍ കൂവി തോല്‍പ്പിക്കാന്‍ ശ്രമിച്ചിരുന്ന തിരുവന്തപുരത്ത് മമ്മൂട്ടിക്കായി ഇദ്ദേഹം ഫാന്‍സ് ക്ലബ് രൂപീകരിച്ച് അക്കാലത്ത് പോരാടി. തന്റെ ജ്യൂസ് കോര്‍ണറിന്റെ ഉദ്ഘാടനത്തിന് ഭാസ്‌കര്‍ മമ്മൂട്ടിയെ വീട്ടില്‍ പോയി ക്ഷണിച്ചെങ്കിലും പിന്നീട് ഒരിക്കല്‍ ഉറപ്പായും വരുമെന്നായിരുന്നു താരം എന്ന് വ്യക്തമാക്കിയത്. എന്നാല്‍ കഴിഞ്ഞദിവസം തിരുവനന്തപുരത്തെത്തിയ മെഗാ താരം ഭാസ്‌കറിനെ കാണാന്‍ നേരിട്ട് ഇവിടേക്ക് എത്തുകയായിരുുന്നു.ഭാസ്‌കററിനേയും കുടുംബത്തേയും കണ്ട് വിശേഷങ്ങള്‍ പങ്കിട്ട ശേഷമാണ് അദ്ദേഹം ഇവിടെ നിന്നും മടങ്ങിയത്. അപ്രതീക്ഷഇതമായി എത്തിയ അതിഥിയെ കണ്ട് ആള്‍കൂട്ടവും നടങ്ങിയിരുന്നു.