മമ്മൂട്ടിയും ലുലു ഗ്രൂപ്പ് ചെയര്‍മാനും വ്യവസായിയുമായ എം.എ യൂസഫലിയും ഒന്നിച്ച് ലണ്ടനില്‍ നിന്നുള്ള ചിത്രങ്ങള്‍ സമൂഹമാദ്ധ്യമത്തില്‍ ശ്രദ്ധ നേടുന്നു. ആനന്ദ് ടിവി ഫിലിം അവാര്‍ഡ്സിനായി കഴിഞ്ഞ ആഴ്ചയാണ് മമ്മൂട്ടിയും കുടുംബവും ലണ്ടനില്‍ എത്തിയത്.ലണ്ടനില്‍ യൂസഫലിയെ കണ്ടുമുട്ടിയതാണ്.യൂസഫലിയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന താരമാണ് മമ്മൂട്ടി. മാഞ്ചസ്റ്ററിലാണ് അവാര്‍ഡ് ദാനം സംഘടിപ്പിച്ചത്.
മമ്മൂട്ടിക്ക് ഒപ്പം ഭാര്യ സുല്‍ഫത്തും മാനേജര്‍ ജോര്‍ജുമുണ്ട്. മാഞ്ചസ്റ്ററിലെ അവാര്‍ഡ് നൈറ്റ് കഴിഞ്ഞ് ലണ്ടനിലേക്ക് കാറോടിച്ചാണ് മമ്മൂട്ടി പോയത്. മമ്മൂട്ടി ഇന്ന് കൊച്ചിയില്‍ മടങ്ങി എത്തുമെന്ന് അറിയുന്നു. നവാഗതനായ ഡിനോ ഡെന്നിസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ബസൂക്കയില്‍ 15ന് മമ്മൂട്ടി ജോയിന്‍ ചെയ്യും.