പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ബിഗ് സ്‌ക്രീനില്‍ ഒരുമിച്ചെത്താനൊരുങ്ങി മമ്മൂട്ടിയും മോഹന്‍ലാലും. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. ഇരുവരും ഒന്നിച്ചെത്തുന്ന സിനിമയുടെ ചിത്രീകരണം ശ്രീലങ്കയില്‍ വെച്ചായിരിക്കും ചിത്രീകരിക്കുകയെന്നും ഇതിനെക്കുറിച്ചുള്ള പദ്ധതികള്‍ ശ്രീ ലങ്കന്‍ പ്രധാനമന്ത്രി ദിനേഷ് ഗുണവര്‍ധനയെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ടെന്നും ശ്രീ ലങ്കന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മമ്മൂട്ടി കമ്പനിയും ആശീര്‍വാദ് സിനിമാസും ഒരുമിച്ചാകും സിനിമയുടെ നിര്‍മ്മാണം ഏറ്റെടുക്കുക. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ ലഭ്യമല്ല.സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 15ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി ദിനേശ് ഗുണവര്‍ധനയെ കണ്ടിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടത്തിയത്.
മലയാളം സിനിമ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആന്റോ ജോസഫും സംവിധായകന്‍ മഹേഷ് നാരായണനും നിര്‍മ്മാതാവ് സിവി സാരഥിയുമാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. എംപി യാദമിനി ഗുണവര്‍ധന, അഡൈ്വസര്‍ സുഗീശ്വര സേനാധിര എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
30 ദിവസം ശ്രീലങ്കയിലായിരിക്കും സിനിമ ചിത്രീകരിക്കുക. കൂടാതെ കേരളത്തിലും ഡല്‍ഹിയിലും ലണ്ടനിലും ചിത്രീകരണമുണ്ടാകും. അതേസമയം ഈ വമ്പന്‍ പ്രോജക്ടിലൂടെ രാജ്യത്തേക്ക് കൂടുതല്‍ സിനിമാ പ്രവര്‍ത്തകരെ ആകര്‍ഷിക്കാനാണ് ശ്രീലങ്കന്‍ ഗവണ്‍മെന്റ് ശ്രമിക്കുന്നത്.
30 ദിവസം ശ്രീലങ്കയിലാകും സിനിമ ചിത്രീകരിക്കുക. കൂടാതെ കേരളത്തിലും ഡല്‍ഹിയിലും ലണ്ടനിലും ചിത്രീകരണമുണ്ടാകും. നേരത്തെ മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മഹേഷ് നാരായണന്‍ ചിത്രം ഉണ്ടാകുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മമ്മൂട്ടിക്കൊപ്പം കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍,സുരേഷ് ഗോപി എന്നിവര്‍ സിനിമയിലുണ്ടാകും എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഈ സിനിമയുടെ കൂടുതല്‍ അപ്ഡേറ്റുകള്‍ പിന്നീട് പുറത്തുവന്നില്ല.
അന്‍പതോളം സിനിമകളിലാണ് ഇതുവരെ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. 2013 ല്‍ റിലീസ് ചെയ്ത കടല്‍ കടന്നൊരു മാത്തുക്കുട്ടിയിലാണ് അവസാനമായി ഇരുവരും ഒരുമിച്ചെത്തിയത്. വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോയാണ് മമ്മൂട്ടിയുടേതായി ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം.
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബാറോസാണ് മോഹന്‍ലാലിന്റേതായി ഇനി തിയറ്ററിലെത്താനിരിക്കുന്ന ചിത്രം. ചിത്രം ഒക്ടോബറില്‍ തിയറ്ററുകളിലെത്തും. വാസ്‌കോഡി ഗാമയുടെ നിധിസൂക്ഷിപ്പുകാരനായ 400 കൊല്ലം പഴക്കമുള്ളൊരു ഭൂതമായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്.