Latest News

നിയമം എല്ലാവർക്കും ബാധകം; മമ്മൂട്ടിക്ക് എന്താ കൊമ്പുണ്ടോ; നടന്‍ മമ്മൂട്ടി വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പകർത്തിയത് വിവാദമാക്കി ബിജെപി

Malayalilife
നിയമം എല്ലാവർക്കും ബാധകം; മമ്മൂട്ടിക്ക് എന്താ കൊമ്പുണ്ടോ; നടന്‍ മമ്മൂട്ടി വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പകർത്തിയത് വിവാദമാക്കി ബിജെപി

രു ഇന്ത്യൻ അഭിനേതാവും ചലച്ചിത്ര നിർമ്മാതാവുമാണ് പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്പ് എന്ന സ്ഥലത്ത് ജനിച്ചു. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും രണ്ടു വർഷം മഞ്ചേരിയിൽ അഭിഭാഷക ജോലിയിൽ ഏർപ്പെട്ട ശേഷം അഭിനയരംഗത്ത് വേരുറപ്പിച്ചു. എൺപതുകളുടെ തുടക്കത്തിലാണ് മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനായത്. 

നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്‍ മമ്മൂട്ടി വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനെതിരെ പ്രതിഷേധവുമായി ബിജെപി. തൃക്കാക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥി എസ് സജി യുടെ ഭാര്യയാണ് മാധ്യമപ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനെതിരെ പ്രതിഷേധമുയര്‍ത്തിയത്. പൊന്നുരുന്നി സികെഎസ് സ്‌കൂളിലാണ് ഭാര്യ സുല്‍ഫത്തിനൊപ്പം മമ്മൂട്ടി വോട്ട് രേഖപ്പെടുത്താനെത്തിയത്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് മറ്റ് വോട്ടര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നായിരുന്നു സജിയുടെ ഭാര്യയുടെ ആരോപണംയ. എന്നാല്‍ ഈ സമയം ബൂത്തില്‍ മറ്റു വോട്ടര്‍മാര്‍ ആരുമുണ്ടായിരുന്നില്ല. മമ്മൂട്ടിയ്‌ക്കെന്താ കൊമ്പുണ്ടോ എന്ന് ചോദിച്ചായിരുന്നു ഇവരുടെ പ്രതിഷേധം. ഇതോടെ ബൂത്തിന് പുറത്ത് വാക്കേറ്റമുണ്ടായി. ഇവര്‍ പ്രിസൈഡിങ് ഓഫീസറാണെന്ന് ആദ്യം പൊലീസ് കരുതിയിരുന്നത്. ഇതോടെ മാധ്യമ പ്രവര്‍ത്തകരെ പൊലീസ് പിടിച്ചു മാറ്റുകയും വീഡിയോ എടുക്കേണ്ടെന്നും പറഞ്ഞു. പിന്നീട് ബിജെപി പ്രവര്‍ത്തകരെത്തി. ഇതോടെയാണ് തടയാനെത്തിയ സ്ത്രീ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഭാര്യയാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ പൊലീസ് നിലപാട് മാറ്റി. ഇതോടെ ബിജെപിക്കാര്‍ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തു.

മമ്മൂട്ടി വോട്ട് ചെയ്ത ശേഷവും തര്‍ക്കം തുടരുകയായിരുന്നു. സജിയുടെ ഭാര്യയ്ക്കെതിരെ മാധ്യമ പ്രവര്‍ത്തകര്‍ തിരിയുകയും ചെയ്തു. ഇതൊന്നും ശ്രദ്ധിക്കാതെ ക്യൂവില്‍ നിന്ന് മമ്മൂട്ടി വോട്ട് ചെയ്തു. പുറത്തിറങ്ങിയ മമ്മൂട്ടി രാഷ്ട്രീയ പ്രതികരണങ്ങള്‍ ഒന്നും തന്നെ നടത്താതെ കോവിഡ് കാലമാണ് എല്ലാവരും സൂക്ഷിക്കണമെന്ന് പറഞ്ഞ് മമ്മൂട്ടി പോയി. 

mammokka family post cinema vote election malayalam kerala

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES